ജില്ലാതല കേരളോത്സവത്തിന് തുടക്കം
ജില്ലാതല കേരളോത്സവത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും
ജില്ലാതല കേരളോത്സവത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും; ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും
കൊച്ചി: സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് ഇന്ന് (ജനുവരി 20) തിരിതെളിയും. രാവിലെ 11-ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി മേള ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജി. പ്രിയങ്ക വിശിഷ്ട അതിഥിയായി പങ്കെടുക്കും. തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈജോ പറമ്പി, പി.എ. മുക്താർ, ശ്രീദേവി മധു, റസിയ റഹ്മത്ത്, സെക്രട്ടറി പി.എം. ഷഫീക്ക്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. പ്രജിഷ തുടങ്ങിയവർ സംസാരിക്കും.
ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ, വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാ-കായിക പ്രതിഭകളാണ് ഈ വർഷത്തെ മേളയിൽ മാറ്റുരയ്ക്കുന്നത്. ജില്ലയിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
