പീച്ചിയിൽ കാട്ടാന ആക്രമണം യുവാവിന് ദാരുണാന്ത്യം
പീച്ചിയിൽ വന്യജീവി ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പീച്ചി മയിലാടുംപാറ സ്വദേശി ഷിജോ (35) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
പീച്ചിയിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം; വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: പീച്ചിയിൽ വന്യജീവി ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പീച്ചി മയിലാടുംപാറ സ്വദേശി ഷിജോ (35) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം പീച്ചി വനമേഖലയിലെ ചെളിക്കുഴി ഭാഗത്തായിരുന്നു സംഭവം.
വൈകുന്നേരം അഞ്ചുമണിയോടെ ആടുകളെ മേയ്ക്കുന്നതിനായി വനപ്രദേശത്തേക്ക് പോയതായിരുന്നു ഷിജോ. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വനംവകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ ഷിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാട്ടാനയുടെ ആക്രമണത്തിൽ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ഷിജോ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് പ്രാഥമിക നിഗമനം. പീച്ചി പോലീസും വനംവകുപ്പും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വനത്തിന് പുറത്തെത്തിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
പീച്ചി മേഖലയിൽ കാട്ടാന ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാട്ടുകാർ കടുത്ത ഭീതിയിലും പ്രതിഷേധത്തിലുമാണ്. വന്യജീവി ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
