ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാർ

ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പറവൂർ സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ നടക്കും ​

ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാർ
നടൻ പുന്നപ്ര അപ്പച്ചൻ (അൽഫോൻസ് - 77) അന്തരിച്ചു.
ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാർ

ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു; വിടവാങ്ങിയത് 'ചെറുവേഷങ്ങളുടെ സൂപ്പർ സ്റ്റാർ'

​ആലപ്പുഴ: മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ട പ്രമുഖ നടൻ പുന്നപ്ര അപ്പച്ചൻ (അൽഫോൻസ് - 77) അന്തരിച്ചു. വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

​സത്യൻ നായകനായ 'ഒതേനന്റെ മകൻ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് എത്തിയത്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അപ്പച്ചൻ പിന്നീട് സ്വഭാവ നടനായും തിളങ്ങി. അടൂർ ഗോപാലകൃഷ്ണന്റെ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'ദി കിങ്' എന്ന ചിത്രത്തിലെ മുഖ്യമന്ത്രിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേംനസീർ മുതൽ പുതുതലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെയുള്ളവർക്കൊപ്പം അദ്ദേഹം സ്ക്രീൻ പങ്കിട്ടു.

​ഹിന്ദിയിൽ ദിലീപ് കുമാറിനൊപ്പം 'ദുനിയ' എന്ന ചിത്രത്തിലും തമിഴിൽ വിജയ്‌യുടെ 'സുറ'യിലും അഭിനയിച്ചു. സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പൻ' ആണ് അവസാന ചിത്രം. അഭിനയത്തിന് പുറമെ എൽഐസി ഏജന്റായിരുന്ന അദ്ദേഹം ആറ് തവണ കോടിപതി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്.

​പുന്നപ്ര അരശർകടവിൽ എ.സി. ജെറോംകുട്ടിയുടെയും മറിയമ്മയുടെയും മകനാണ്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു താമസം. ഭാര്യ: മേരിക്കുട്ടി. മക്കൾ: ആന്റണി ജെറോം, ആലീസ് അൽഫോൻസ്. സംസ്‌കാരം ഇന്ന്ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പറവൂർ സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയിൽ നടക്കും.