വവ്വാൽ
രൗദ്രഭാവവുമായി മകരന്ദ് ദേശ്പാണ്ഡെ വവ്വാൽ സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
രൗദ്രഭാവവുമായി മകരന്ദ് ദേശ്പാണ്ഡെ; 'വവ്വാൽ' സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: ഷഹ്‌മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വവ്വാൽ'-ന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ബോളിവുഡ് താരം മകരന്ദ് ദേശ്പാണ്ഡെയുടെ അതിതീവ്രമായ രൗദ്രഭാവമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. വേഷപ്പകർച്ച കൊണ്ടും അഭിനയമികവു കൊണ്ടും ശ്രദ്ധേയനായ താരം എന്തിനാണ് ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ പോസ്റ്റർ നൽകുന്നത്.
മലയാള സിനിമയിൽ നിന്ന് മുൻപ് പാൻ ഇന്ത്യൻ റിലീസുകൾ വന്നിട്ടുണ്ടെങ്കിലും, കാന്താര, പുഷ്പ തുടങ്ങിയ സിനിമകളുടെ ഗണത്തിൽപ്പെടുന്ന പാൻ ഇന്ത്യൻ സംസ്കാരത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള ആക്ഷൻ ചിത്രമായിരിക്കും 'വവ്വാൽ' എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. മുപ്പതിലധികം പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. മകരന്ദ് ദേശ്പാണ്ഡെയെ കൂടാതെ അഭിമന്യു സിംഗ്, ലെവിൻ സൈമൺ, മുത്തു കുമാർ, ലക്ഷ്മി ചപോർക്കർ, മണികണ്ഠൻ ആചാരി, സുധി കോപ്പ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. മനോജ് എം ജെ ഛായാഗ്രഹണവും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. ജോൺസൺ പീറ്ററാണ് സംഗീത സംവിധായകൻ

