​വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസ് പ്രതി പിടിയിൽ

കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന ആലുവ സ്വദേശിയായ വയോധികനെ ഭീഷണിപ്പെടുത്തി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തു

​വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസ് പ്രതി പിടിയിൽ
​വയോധികനെ 'വെർച്വൽ അറസ്റ്റ്' ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസ്: പ്രതി പിടിയിൽ

​വയോധികനെ 'വെർച്വൽ അറസ്റ്റ്' ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസ്: പ്രതി പിടിയിൽ

​കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേന ആലുവ സ്വദേശിയായ വയോധികനെ ഭീഷണിപ്പെടുത്തി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി പാറക്കല്ലിൽ വീട്ടിൽ സലിം (43) ആണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസിന്റെ പിടിയിലായത്.

​മുംബൈയിലെ ഒരു ബാങ്കിൽ വയോധികന്റെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് മനുഷ്യക്കടത്ത് കേസിലെ പ്രതി 75 ലക്ഷം രൂപ കൈമാറിയെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. വയോധികനെതിരെ ജാമ്യമില്ലാ വാറണ്ട് ഉണ്ടെന്ന് കാണിച്ച് വ്യാജ കോടതി ഉത്തരവുകളും തട്ടിപ്പുകാർ അയച്ചുനൽകി. ഇതോടെ ഭയപ്പെട്ട വയോധികനെ 'വെർച്വൽ അറസ്റ്റിൽ' നിർത്തിക്കൊണ്ട്, സ്വത്തുക്കൾ കണ്ടുകെട്ടാതിരിക്കാൻ അക്കൗണ്ടിലെ പണം മുഴുവൻ തങ്ങൾ നിർദ്ദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് മാറ്റാൻ പ്രതികൾ ആവശ്യപ്പെടുകയായിരുന്നു.

​ഭയന്ന വയോധികൻ എട്ട് ഘട്ടങ്ങളിലായി ഒരു കോടി ഇരുപത് ലക്ഷത്തോളം രൂപയാണ് പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചത്. പിന്നീട് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മലപ്പുറത്ത് നിന്നുമാണ് സൈബർ പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

​ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്.ഐമാരായ എം. അജേഷ്, ടി.കെ. വർഗീസ് തുടങ്ങിയവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.