നഗരവികസന പദ്ധതിയുടെ ആദ്യഘട്ട ടാറിങ് പൂർത്തീകരിക്കുമെന്നും എം എൽ എ മാത്യു കുഴൽനാടൻ
ടി.ബി. റോഡും, ചെറിയ പാലത്തിന്റെ അപ്രോച്ച് റോഡും (02.12.2025) ടാറിങ് നടത്തും.
മൂവാറ്റുപുഴ: നഗരവികസന പദ്ധതിയുടെ ഭാഗമായി ടി.ബി. റോഡിന്റെയും, ചെറിയ പാലത്തിലെ അപ്രോച്ച് റോഡിന്റെയും, കൂടാതെ മുൻസിപ്പാലിറ്റിയുടെ മുൻഭാഗത്ത് എം.സി. റോഡും കാവുംപടി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന്റെയും ടാറിങ് പ്രവർത്തികൾ ഇന്ന് രാത്രി ആരംഭിക്കുന്നതായി എംഎൽഎ മാത്യു കുഴൽനാടൻ അറിയിച്ചു.
ടാറിങ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെറിയ പാലം വഴിയുള്ള ഗതാഗതത്തിന് ഇന്ന് രാത്രിയിൽ നിയന്ത്രണം ഉണ്ടായിരിക്കും.
ഈ ഭാഗം കൂടി പൂർത്തിയാകുന്ന തോടുകൂടി നഗര വികസനത്തിന്റെ ആദ്യഘട്ട ടാറിങ് പ്രവർത്തികൾ പൂർണമായും പൂർത്തീകരിക്കുമെന്നും തുടർ ദിവസങ്ങളിൽ തന്നെ രണ്ടാംഘട്ട ടാറിങ് പ്രവർത്തികൾ ആരംഭിക്കും എന്നും എംഎൽഎ അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
