മാസ് തിരിച്ചുവരവുമായി മുത്തുവേൽ പാണ്ഡ്യൻ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്
രജനികാന്ത് നെൽസൺ കോമ്പോയുടെ ജയിലർ 2 ട്രെയ്‌ലർ പുറത്തിറങ്ങി. ഒക്ടോബർ 15ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസ് തിയേറ്ററുകളിലെത്തിക്കും
ജയിലർ 2 ട്രെയ്‌ലർ പുറത്ത്: ഒക്ടോബർ 15ന് ആഗോള റിലീസ്; കേരളത്തിലും കർണാടകത്തിലും ഗോകുലം മൂവീസ്
കൊച്ചി: രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ 'ജയിലർ 2'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. വലിയ കാൻവാസിൽ ഒരുങ്ങിയ ചിത്രം ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ആദ്യ ഭാഗത്തിലെ 'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രമായുള്ള രജനീകാന്തിന്റെ തിരിച്ചുവരവാണ് രണ്ടാം ഭാഗത്തിലൂടെ സംഭവിക്കുന്നത്.
റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി തിയേറ്ററുകളിൽ എത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
ആദ്യ ഭാഗത്തിലേത് പോലെ മലയാള സൂപ്പർതാരം മോഹൻലാൽ രണ്ടാം ഭാഗത്തിലും മാസ് അതിഥി വേഷത്തിലെത്തുന്നുണ്ട്. കന്നഡ താരം ശിവ രാജ്കുമാറിന് പുറമേ മറ്റ് ചില പ്രമുഖ താരങ്ങളും ചിത്രത്തിൽ സർപ്രൈസ് വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ ആക്ഷൻ, പഞ്ച് ഡയലോഗുകൾ, തനതായ ബ്ലാക്ക് ഹ്യൂമർ എന്നിവ ഉൾപ്പെടുത്തിയാണ് നെൽസൺ ചിത്രം ഒരുക്കിയിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമ്മൽ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
നീലക്കുറിഞ്ഞിയും വരയാടും ഇനി ഇടുക്കിയുടെ ഔദ്യോഗിക സ്പീഷീസുകൾ
മാസ് തിരിച്ചുവരവുമായി മുത്തുവേൽ പാണ്ഡ്യൻ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
മുന്നാക്ക സംവരണം:എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കണം
കെഎസ്ആർടിസിയെയും ജലഗതാഗത വകുപ്പിനെയും ബന്ധിപ്പിക്കും മന്ത്രി സി.പി. ജോൺ
സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങളില്ല എട്ട് എം.ജി.എല്‍.സികള്‍ എല്‍.പി സ്കൂളുകളാക്കി ഉയര്‍ത്തി