അനന്തവൈവിധ്യം 2026 അന്താരാഷ്ട്ര കോൺക്ലേവ് ഒക്ടോബർ 26 ന് മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘ജൈവവൈവിധ്യത്തോടു കൈകോർത്തു അനന്തപുരി’ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 26 ന് ‘അനന്തവൈവിധ്യം 2026’ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് നടക്കും.
'അനന്തവൈവിധ്യം 2026' അന്താരാഷ്ട്ര കോൺക്ലേവ് ഒക്ടോബർ 26ന്; മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരത്തെ 2030-ഓടെ ജൈവവൈവിധ്യ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'ജൈവവൈവിധ്യത്തോടു കൈകോർത്തു അനന്തപുരി' പദ്ധതിയുടെ ഭാഗമായി 'അനന്തവൈവിധ്യം 2026' അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ്
സംഘടിപ്പിക്കുന്നു. 'അനന്തവൈവിധ്യം 2026' ഒക്ടോബർ 26 രാവിലെ 11 മണിക്ക് തമ്പാനൂർ കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗവേഷകർ, വിദഗ്ധർ, പൊതുജനങ്ങൾ തുടങ്ങിയവരെ ഒരുമിപ്പിച്ചു ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോൺക്ലേവ് വേദിയാകും. തുടർന്നുള്ള വർഷങ്ങളിലും ഇത് സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും അവബോധം വളർത്താനായി ജില്ലയിലെ ജീവജാതികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രദർശന ബോർഡുകൾ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും സ്ഥാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കോൺക്ലേവിൽ ജൈവവൈവിധ്യ സംരക്ഷണം, അപൂർവ വൃക്ഷങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലോണിംഗ്, 'ജില്ലാ സൂക്ഷ്മ ജീവി' പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയ ചർച്ചകളും അവതരണങ്ങളും ഉണ്ടാകും. ജില്ലയുടെ ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനും ദീർഘകാല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ പാകുന്നതിനുമാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പി. മുരളി സ്വാഗതമാശംസിക്കും. മേയർ അഡ്വ. വി. വി. രാജേഷ് വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടർ അഞ്ജു കെ.എസ്. ജൈവവൈവിധ്യ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാർ കൃതജ്ഞത രേഖപ്പെടുത്തും.
ഉച്ചകഴിഞ്ഞ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. അനിൽകുമാർ സി. എന്നിവരുടെ നേതൃത്വത്തിൽ സാങ്കേതിക സെഷനുകൾ നടക്കും. 'അപൂർവ വൃക്ഷങ്ങളുടെ ദ്രുതഗതിയിലുള്ള ബഹുവർധനവിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലോണിംഗ്' എന്ന വിഷയത്തിൽ അന്താരാഷ്ട്ര ക്ഷണിത പ്രഭാഷകൻ ഡോ. പുത്തിയപറമ്പിൽ ജോസുകുട്ടി സംസാരിക്കും.
കൂടാതെ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ. ഇ. എസ്. സന്തോഷ്കുമാർ, വന്യജീവി ഗവേഷകനും സംരക്ഷകനുമായ ഡോ. കലേഷ് സദാശിവൻ, സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ് എന്നിവരും വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ.പി സ്കൂൾ ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കരുത് കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ കേരള ടീമിൽ വയനാടിന്റെ എസ്. ദൃശ്യ
അനന്തവൈവിധ്യം 2026 അന്താരാഷ്ട്ര കോൺക്ലേവ് ഒക്ടോബർ 26 ന് മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്യും
കൊടുവള്ളി സമ്പൂർണ്ണ യു.ഡി.ഐ.ഡി. ലഭ്യമാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്ത്
കായലോളങ്ങളുടെ നാട്ടിൽ വിസ്മയമൊരുക്കാൻ എടവനക്കാട് ടൂറിസം ഫെസ്റ്റ് ‘തീരതാളം 26