​ഊട്ടിയിൽ സ്വകാര്യ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു

​ഊട്ടിയിൽ സ്വകാര്യ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു 35 പേർക്ക് പരിക്ക് അഞ്ചുപേരുടെ നില ഗുരുതരം ​

​ഊട്ടിയിൽ സ്വകാര്യ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു
​ഊട്ടിയിൽ സ്വകാര്യ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു
​ഊട്ടിയിൽ സ്വകാര്യ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു

​ഊട്ടിയിൽ സ്വകാര്യ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; 35 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

​ഗൂഡല്ലൂർ: ഊട്ടിക്ക് സമീപം മണിയാടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലുള്ള കൃഷിസ്ഥലത്തേക്ക് മറിഞ്ഞ് 35 പേർക്ക് പരിക്ക്. ബുധനാഴ്ച പകൽ രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

​ഊട്ടിയിൽ നിന്നും തങ്കാടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മണിയാടിക്ക് സമീപം വെച്ച് നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ ഇരുമ്പ് ബാരിക്കേഡുകൾ തകർത്ത് താഴെയുള്ള വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബസ് പൂർണ്ണമായും തകരുകയും മണ്ണിൽ താഴ്ന്ന നിലയിലാവുകയും ചെയ്തു.

​അപകടം നടന്ന ഉടനെ പ്രദേശവാസികളും പൊലീസും ചേർന്ന് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.