ദാസനും കുടുംബത്തിനും സ്നേഹസമ്മാനം വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു

വിശ്വസ്ത ഡ്രൈവർ പി.കെ. ദാസനും കുടുംബത്തിനും 12.5 ലക്ഷം രൂപ ചെലവിൽ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. മാനടിയിൽ കുമാരൻ ആൻഡ് ജാനകി കുമാരൻ ഫൗണ്ടേഷനാണ് വീട് നിർമിച്ചത്.

ദാസനും കുടുംബത്തിനും സ്നേഹസമ്മാനം വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു
പുനർജനി പദ്ധതിയുടെ ഭാഗമായി തത്തപ്പള്ളിയിൽ താമസിക്കുന്ന പി കെ ദാസനും കുടുംബത്തിനും തത്തപ്പിള്ളി മാനടിയിൽ കുമാരൻ ആൻഡ് ജാനകി കുമാരൻ ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു.
ദാസനും കുടുംബത്തിനും സ്നേഹസമ്മാനം വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു
ദാസനും കുടുംബത്തിനും സ്നേഹസമ്മാനം വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു

ദാസനും കുടുംബത്തിനും സ്നേഹസമ്മാനം; വീടിന്റെ താക്കോൽദാനം നിർവഹിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

 എറണാകുളം  :പുനർജനി പദ്ധതിയുടെ ഭാഗമായി തത്തപ്പള്ളിയിൽ താമസിക്കുന്ന പി.കെ. ദാസനും കുടുംബത്തിനും മാനടിയിൽ കുമാരൻ ആൻഡ് ജാനകി കുമാരൻ ഫൗണ്ടേഷൻ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. മാനടിയിൽ ഫൗണ്ടേഷൻ ചെയർമാൻ എം.കെ. സജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കാൽനൂറ്റാണ്ടിലേറെയായി തങ്ങളോടൊപ്പം വിശ്വസ്ത ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന ദാസനെയും കുടുംബത്തെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ചേർത്തുനിർത്തി വീട് നിർമിച്ചുനൽകിയ സജീവന്റെയും കുടുംബത്തിന്റെയും പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഷങ്ങളോളം ഒപ്പം നിൽക്കുന്നവരെയും ഒരുമിച്ച് പ്രവർത്തിക്കുന്നവരെയും ഒരിക്കലും മറക്കരുത്. ദാസനോടും കുടുംബത്തോടുമുള്ള സ്നേഹവും കരുതലും പുതിയ വീടിലൂടെ പ്രകടമാക്കിയ സജീവനും കുടുംബവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ വീട്ടിൽ ദാസനും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ജീവിതം ആശംസിച്ചാണ് മുഖ്യമന്ത്രി താക്കോൽദാനച്ചടങ്ങ് നിർവഹിച്ചത്.

സ്വന്തമായി സ്ഥലവും വീടുമുണ്ടായിരുന്ന ദാസന്റെ വീട് ഒരു വർഷം മുൻപ് ജീർണാവസ്ഥയിലായതിനെത്തുടർന്ന് പൊളിച്ചുനീക്കിയിരുന്നു. തുടർന്ന് ഭാര്യ ശോഭന നടത്തുന്ന ചായക്കടയോടു ചേർന്നുള്ള വാടകമുറിയിലായിരുന്നു കുടുംബത്തിന്റെ താമസം. ഈ സാഹചര്യം അറിഞ്ഞ സജീവനും ഭാര്യ സുമനയും ചേർന്ന് മാനാടിയിൽ കുമാരൻ ആൻഡ് ജാനകി കുമാരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 12.5 ലക്ഷം രൂപ ചെലവഴിച്ച് ദാസനും കുടുംബത്തിനുമായി പുതിയ വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. വീടിനാവശ്യമായ ഫർണിച്ചറുകൾക്കു പുറമേ വാഷിങ് മെഷീൻ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളും പുതിയ വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, വൈസ് പ്രസിഡന്റ് വി.എച്ച് ജമാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമയ്യ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. ശശി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബാലൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിൻസി വിൻസന്റ്, മഞ്ജു അനിൽകുമാർ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.എം മനോജ്, ലീന ശക്തിധരൻ, കെ.ആർ. പ്രതാപൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനീജ ബിജു, പ്രശാന്ത് എസ്,മാനടിയിൽ ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ കെ.കെ. അബ്ദുള്ള, ചലച്ചിത്ര താരം വിനോദ് കെടാമംഗലം, ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ പ്രദീപ് തട്ടാമ്പടി എന്നിവർ പങ്കെടുത്തു.