ജനപ്രതിനിധികൾക്ക് സ്വീകരണം
കെ എസ് എസ് പി എ മണ്ഡലം കമ്മറ്റിയും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു മൂവാറ്റുപുഴയിൽ
കെ.എസ്.എസ്.പി.എ. മണ്ഡലം കമ്മറ്റിയും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ യോഗവും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടന്നു. മൂവാറ്റുപുഴ കെ. കരുണാകരൻ സപ്തതി ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.റ്റി. പൈലി ഉദ്ഘാടനം ചെയ്തു.
പെൻഷൻകാരോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെയുള്ള താക്കീതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് യോഗം വിലയിരുത്തി. പെരുമ്പാവൂരിൽ വച്ച് നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു. കെ.എസ്.എസ്.പി.എ. അംഗങ്ങളിൽ നിന്നും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് കെ.ജി., ഓമന മോഹനൻ, മേരി ജോൺ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
നിയോജകമണ്ഡലം പ്രസിഡന്റ് ഒ.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വി.എം. നാസർ ഖാൻ, ടോമി ജേക്കബ്ബ്, ഷബീബ് എവറസ്റ്റ്, ഐസക് വി.വി., മാത്യു ഫിലിപ്പ്, ബേബി ജോർജ്ജ്, മേരി പൗലോസ്, ജോർജ് മാനുവൽ, രവീന്ദ്രൻ നായർ, കുര്യാച്ചൻ, ഗോപിനാഥൻ, റാണി എൽദോ തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച ജോർജ്ജിനെ വി.വി. ഐസക് ഷാൾ അണിയിച്ച് ആദരിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
