വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ

വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. സേവനങ്ങൾ വേഗത്തിലും സുതാര്യവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ
വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു ഉദ്ഘാടനം മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു
വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ
വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ

വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു റവന്യൂ മന്ത്രി എ.പി. അനിൽകുമാർ 

​വളവന്നൂർ: സുതാര്യവും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുമുള്ള വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വില്ലേജ് ഓഫീസുകൾ ആധുനികവത്കരിക്കുന്നതിന്റെ തുടർച്ചയായാണ് വളവന്നൂരിലും സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർഥ്യമായത്.

​ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പറപ്പുത്തടം, വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശംസു മാസ്റ്റർ, വൈസ് പ്രസിഡന്റ് നഫീസു തിരുത്തി, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. നാരായണൻ, ഗ്രാമപഞ്ചായത്തംഗം സഫിയ ചോരാത്ത്, തിരൂർ തഹസിൽദാർ സി.കെ. ആഷിഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.