തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയമുഴ നീക്കി

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 20 മുഴകളുള്ള 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയം കീഹോൾ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ഡോക്ടർമാരെക്കുറിച്ചും വിജയകരമായ ചികിത്സയെക്കുറിച്ചും അറിയാം.

തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയമുഴ നീക്കി
ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനകോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനുജ സെബാസ്റ്റ്യൻ, ഡോ. മീന സോമൻ, ഡോ. ഇവലീൻ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. സുനിൽ എ., അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. നിതീഷ് റോയ് എന്നിവരും നഴ്സിങ് ടീമിൽ ജിന്റോ, ഷൈജു, സ്മിത എന്നിവരും ചികിത്സാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയമുഴ നീക്കി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് അപൂർവ നേട്ടം

​തൊടുപുഴ: വലിപ്പകൂടിയ ഗർഭാശയമുഴകൾ (ഫൈബ്രോയ്ഡ്) മൂലം ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടിരുന്ന 46-കാരിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അപൂർവ നേട്ടം സ്വന്തമാക്കി. 20 മുഴകളുണ്ടായിരുന്നതും 1.5 കിലോഗ്രാം ഭാരമുള്ളതുമായ ഗർഭാശയമാണ് അത്യാധുനിക കീഹോൾ ശസ്ത്രക്രിയയായ ടോട്ടൽ ലാപ്രോസ്കോപ്പിക് ഹിസ്റ്റെറെക്ടമിയിലൂടെ (Total Laparoscopic Hysterectomy) നീക്കം ചെയ്തത്.

​അമിത രക്തസ്രാവവും ഗുരുതരമായ വിളർച്ചയും (അനീമിയ) മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകളോടെയാണ് തൊടുപുഴ മടക്കത്താനം സ്വദേശിനിയായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സ്ത്രീയുടെ ഗർഭപാത്രത്തിന് 28 ആഴ്ച ഗർഭാവസ്ഥയിലുള്ള ഗർഭപാത്രത്തിന് സമാനമായ വലിപ്പമുള്ളതായി കണ്ടെത്തി. ഗർഭപാത്രത്തിലെ ഏറ്റവും വലിയ മുഴയ്ക്ക് ഏകദേശം 8x8 സെന്റിമീറ്റർ വലിപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം പൂർണ്ണ ആരോഗ്യത്തോടും സുഖപ്രാപ്തിയോടും കൂടി രോഗി മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലേക്ക് മടങ്ങി.

​ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനകോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനുജ സെബാസ്റ്റ്യൻ, ഡോ. മീന സോമൻ, ഡോ. ഇവലീൻ എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ കൺസൾട്ടന്റ് ഡോ. സുനിൽ എ., അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. നിതീഷ് റോയ് എന്നിവരും നഴ്സിങ് ടീമിൽ ജിന്റോ, ഷൈജു, സ്മിത എന്നിവരും ചികിത്സാ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.