എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ലോഗോ വി.പി. സജീന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു
നവംബർ 24 മുതൽ 28 വരെ കോലഞ്ചേരിയിൽ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ വി.പി. സജീന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു.
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
കോലഞ്ചേരി: നവംബർ 24 മുതൽ 28 വരെ കോലഞ്ചേരിയിൽ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. വി.പി. സജീന്ദ്രൻ എം.എൽ.എയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
നോർത്ത് പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി പവിത്ര എം. വിമലാണ് ഇത്തവണത്തെ കലോത്സവ ലോഗോ രൂപകൽപ്പന ചെയ്തത്. നോർത്ത് പറവൂർ നീണ്ടൂർ മമ്മിപറമ്പിൽ വിമൽ കുമാറിന്റെയും രേഷ്മ ഗോപിയുടെയും മകളാണ് പവിത്ര. കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് പവിത്രയ്ക്കുള്ള പുരസ്കാരം സമ്മാനിക്കും.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളാണ് കലോത്സവത്തിന്റെ പ്രധാന വേദി. ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നായി അയ്യായിരത്തോളം പ്രതിഭകൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും.
ചടങ്ങിൽ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞ് മുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ആർ.ഡി.ഡി ബിയാട്രിസ് മരിയ, കോലഞ്ചേരി എ.ഇ.ഒ മേഖല പി.ആർ., സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് മാനേജർ മാത്യു പി. പോൾ, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജോമോൻ ജോസ്, ടി.യു. സാദത്ത്, ഏലിയാസ് കെ.വി., നൗഷാദ് കെ.എ., അജിമോൻ പൗലോസ്, സുനിൽ സി.ഡി., മുഹമ്മദ് റാഫി എം.ഐ., ജോസഫ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
