അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല വിവരങ്ങൾ അപേക്ഷകന് വേഗത്തിൽ എത്തിക്കണം വിവരാവകാശ കമീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ
വിവരാവകാശം ഔദാര്യമല്ലെന്നും അപേക്ഷിക്കുന്ന വിവരങ്ങൾ തപാൽ അല്ലെങ്കിൽ ഇ മെയിൽ വഴി വേഗത്തിൽ നൽകണമെന്നും സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ. ജില്ലാതല സിറ്റിങ്ങിൽ 17 പരാതികൾ തീർപ്പാക്കി.
അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല, ചോദിക്കുന്ന വിവരങ്ങൾ വേഗത്തിൽ നൽകണം: വിവരാവകാശ കമീഷണർ
കോഴിക്കോട്: വിവരാവകാശം ഉൾപ്പെടെയുള്ള ജനങ്ങളുടെ അവകാശങ്ങൾ ആരുടെയും ഔദാര്യമല്ലെന്നും അവ പിടിച്ചുവാങ്ങേണ്ട സാഹചര്യമുണ്ടാക്കരുതെന്നും സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമീഷൻ ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റിങ്ങിൽ ഉയർന്നുവന്ന 17 പരാതികൾ കമീഷൻ തീർപ്പാക്കി.
വിവരം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചാൽ ഓഫീസിൽ വന്ന് ഫയൽ പരിശോധിച്ച് രേഖകളുടെ പകർപ്പെടുത്തുകൊള്ളാൻ മറുപടി നൽകുന്ന ഉദ്യോഗസ്ഥരുടെ രീതി ശരിയല്ലെന്ന് കമീഷണർ ചൂണ്ടിക്കാട്ടി. ലഭ്യമായ വിവരങ്ങൾ തപാൽ വഴിയോ ഇ-മെയിൽ വഴിയോ അപേക്ഷകന് എത്രയും വേഗം അയച്ചുനൽകാവുന്നതാണ്. വിവരം നൽകാൻ നിയമം അനുവദിക്കുന്ന പരമാവധി സമയം 30 ദിവസമാണ്. എന്നാൽ ഇത് അവസാന ദിവസം വരെ വൈകിപ്പിക്കാനുള്ളതല്ല. ഒരു പൊതു അധികാരിക്ക് ലഭ്യമാക്കാൻ കഴിയുന്ന സ്വകാര്യ മേഖലയിലെ വിവരങ്ങളും അപേക്ഷകൻ ആവശ്യപ്പെട്ടാൽ നൽകാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉദ്യോഗസ്ഥരും അപേക്ഷകരും വിവരാവകാശ നിയമത്തിന്റെ യഥാർത്ഥ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് പെരുമാറണം. നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ ലഭ്യമാക്കാത്ത വിവിധ ഓഫീസുകളിലെ വിവരാവകാശ ഓഫീസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കമീഷൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
