‘ആലിൻ’ നോട്ടുബുക്കുകൾ പ്രകാശനം ചെയ്തു; വിപണി ലക്ഷ്യം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുമെന്ന് മന്ത്രി അനൂപ് ജേക്കബ്

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിന്റെ സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കുന്ന ‘ആലിൻ’ ബ്രാൻഡ് നോട്ടുബുക്കുകളുടെ വിതരണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.

‘ആലിൻ’ നോട്ടുബുക്കുകൾ പ്രകാശനം ചെയ്തു; വിപണി ലക്ഷ്യം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുമെന്ന് മന്ത്രി അനൂപ് ജേക്കബ്
ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കിയ 'ആലിൻ സീരീസ്' നോട്ട്ബുക്കുകൾ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പ്രകാശനം ചെയ്യുന്നു. ജയകൃഷ്ണൻ, ആലിൻ്റെ മാതാപിതാക്കൾ സമീപം.
‘ആലിൻ’ നോട്ടുബുക്കുകൾ പ്രകാശനം ചെയ്തു; വിപണി ലക്ഷ്യം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുമെന്ന് മന്ത്രി അനൂപ് ജേക്കബ്
‘ആലിൻ’ നോട്ടുബുക്കുകൾ പ്രകാശനം ചെയ്തു; വിപണി ലക്ഷ്യം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുമെന്ന് മന്ത്രി അനൂപ് ജേക്കബ്
‘ആലിൻ’ നോട്ടുബുക്കുകൾ പ്രകാശനം ചെയ്തു; വിപണി ലക്ഷ്യം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുമെന്ന് മന്ത്രി അനൂപ് ജേക്കബ്

​സപ്ലൈകോ ‘ആലിൻ’ നോട്ടുബുക്കുകൾ വിപണിയിൽ; അവയവദാന സന്ദേശവുമായി പുതിയ സംരംഭം

കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ വിപണിയിലിറക്കുന്ന ‘ആലിൻ’ ബ്രാൻഡ് നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം നടന്നു. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ബുക്കുകളുടെ പ്രകാശനം നിർവഹിച്ചു.

​കേവലം വിപണി ലക്ഷ്യങ്ങൾക്കപ്പുറം, വലിയൊരു സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയാണ് സപ്ലൈകോ ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ അവയവദാനത്തെക്കുറിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റാൻ കുഞ്ഞു ആലിന്റെ ജീവിതകഥ സഹായിക്കുമെന്നും, ചരിത്രത്തിന്റെ ഭാഗമായ മാതൃകാപരമായ തീരുമാനമാണ് ആലിന്റെ മാതാപിതാക്കൾ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​നോട്ടുബുക്കുകൾക്ക് ആലിന്റെ പേര് നൽകിയതിലൂടെ സപ്ലൈകോ സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടി. ജെ. വിനോദ് എം.എൽ.എ പറഞ്ഞു. അവയവദാന സന്ദേശത്തിലൂടെ അനേകം പേർക്ക് ജീവിക്കാനുള്ള ആത്മവിശ്വാസം നൽകാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് മുഖ്യാതിഥിയായ ഹൈബി ഈഡൻ എം.പി അഭിപ്രായപ്പെട്ടു. മനുഷ്യസ്നേഹത്തിന് ഊന്നൽ നൽകിയുള്ളതായിരുന്നു ആലിന്റെ മാതാപിതാക്കളുടെ തീരുമാനമെന്ന് കൊച്ചി മേയർ വി. കെ. മിനിമോൾ പറഞ്ഞു. ചടങ്ങിൽ ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിച്ചു.

​വിലവിവരങ്ങളും പ്രത്യേകതകളും:

​വില നിലവാരം: 14.50 രൂപ മുതൽ 37 രൂപ വരെ.

പ്രത്യേകത: ചെറിയ കുട്ടികൾക്കായുള്ള നോട്ടുബുക്കുകൾ 5 ബുക്കുകളുടെ ഒരു സീരീസായാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതിൽ നാല് ബുക്കുകളിലായാണ് ഒരു കഥ പൂർത്തിയാകുന്നത് എന്ന പുതുമയും ഈ ബുക്കുകൾക്കുണ്ട്.

​ആലിനോടുള്ള ആദരസൂചകമായി നോട്ടുബുക്കുകൾ പുറത്തിറക്കാനുള്ള സപ്ലൈകോ മാർക്കറ്റിംഗ് വിഭാഗത്തിന്റെ ആശയത്തിന്, ലോഗോയും കവർ ഡിസൈനുകളും തയ്യാറാക്കി നൽകിയത് തേവര എസ്. എച്ച്. കോളേജിലെ വിദ്യാർത്ഥികളാണ്. ചടങ്ങിൽ എസ്. എച്ച്. കോളേജിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു.

​സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി. എം., ആലിന്റെ പിതാവ് അരുൺ എബ്രഹാം, ജനറൽ മാനേജർ എം. യു. ബിജു, തേവര എസ്. എച്ച്. കോളേജ് ഡയറക്ടർ ബാബു ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.