എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
പെരുമ്പിള്ളി ഗവ. യുപി സ്കൂളിൽ ലോക ഭക്ഷ്യ ദിനാചരണവും നാടൻ ഭക്ഷ്യമേളയും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. 85 തരം നാടൻ വിഭവങ്ങൾ പ്രദർശിപ്പിച്ചു.
പെരുമ്പിള്ളി ഗവ. യുപി സ്കൂളിൽ ലോക ഭക്ഷ്യ ദിനാചരണവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു; 85 നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
കൊച്ചി:പെരുമ്പിള്ളി ഗവൺമെന്റ് യുപി സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ ദിനാഘോഷവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. ഭക്ഷ്യ ദിനാഘോഷ പരിപാടികൾ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ് വിദ്യാലയത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. ജംഗ് ഫുഡിന്റെ ദോഷഫലങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും, നാടൻ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ 76 വിദ്യാർത്ഥികളും 9 അധ്യാപകരും ചേർന്ന് 85 നാടൻ വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്.
വിദ്യാലയത്തിൽ ഭക്ഷ്യ ദിനാചരണവും ഭക്ഷ്യമേളയും സംഘടിപ്പിച്ചതിലൂടെ ഭക്ഷണം പാഴാക്കരുതെന്ന സന്ദേശവും ഒപ്പം ഭക്ഷണം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിന്റെ സന്തോഷവും വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകാൻ സാധിച്ചുവെന്ന് പ്രധാന അധ്യാപികയായ സീന എസ് തോമസ് അഭിപ്രായപ്പെട്ടു. പി ടിഎ പ്രസിഡന്റ് നിഷ സി. എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ അപർണ ബാബു, ജനപ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു