സ്വച്ഛതാ ഹേ സേവ, ‘കൈയോട് കൈ’ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

സ്വച്ഛതാ ഹേ സേവാ’, ‘കൈയോട് കൈ’ ക്യാമ്പയിനുകളുടെ ലോഗോ മലപ്പുറത്ത് പ്രകാശനം ചെയ്തു. പൊതുസ്ഥല ശുചീകരണം, ഹരിതകർമസേന മെഡിക്കൽ ക്യാമ്പ്, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ ഉൾപ്പെടെ ഒക്ടോബർ 17 വരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

സ്വച്ഛതാ ഹേ സേവ, ‘കൈയോട് കൈ’ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
സ്വച്ഛതാ ഹേ സേവ, 'കൈയോട് കൈ' ക്യാംപയിൻ ലോഗോ പ്രകാശനത്തിൽ നിന്ന്

സ്വച്ഛതാ ഹേ സേവ, 'കൈയോട് കൈ' ക്യാംപയിൻ: ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ ‘സ്വച്ഛതാ ഹേ സേവാ’ ക്യാമ്പയിന്റെയും സംസ്ഥാന സർക്കാരിന്റെ ‘കൈയോട് കൈ’ ക്യാംപയിന്റെയും പ്രചാരണാർത്ഥമുള്ള ലോഗോകൾ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എം.പി, റവന്യൂ മന്ത്രി എ.പി.അനിൽകുമാർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ്, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, എ.ഡി.എം. പി.ഒ.സാദിഖ്,സബ് കളക്ടർമാരായ സാക്ഷി മോഹൻ, ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുസ്ഥല ശുചീകരണം, ബോധവത്ക്കരണ ക്ലാസുകൾ, ഫ്ലാഷ് മോബ്, ഫുട്ബോൾ മത്സരങ്ങൾ, ഹരിതകർമസേന അംഗങ്ങൾക്കായി മെഡിക്കൽ ക്യാംപ്, പ്ലാസ്റ്റിക് തരംതിരിക്കൽ പരിശീലനം എന്നിവ നടക്കും. കൂടാതെ വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രബന്ധരചന, ചെസ്സ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും എം.സി.എഫ് (MCF) സന്ദർശനവും ഒരുക്കുന്നുണ്ട്.

ഒക്ടോബർ ഒന്നിന് ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളും ഓഫീസുകളും സ്കൂളുകളും ശുചീകരിക്കുന്നതിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കും.

ജില്ലയിൽ ഹരിതകർമസേന വഴിയുള്ള അജൈവ മാലിന്യ ശേഖരണം 100 ശതമാനമാക്കാനും നിയമലംഘനങ്ങൾക്കെതിരെയുള്ള പരിശോധന ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. സെപ്റ്റംബർ മാസത്തിൽ ഇതുവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ 2,347 പരിശോധനകളിൽ നിന്നായി 294 കേസുകളിൽ 13,06,220 രൂപ പിഴ ചുമത്തുകയും ഇതിൽ 5,00,990 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിൽ ഹരിതകർമസേനാ സേവനവും യൂസർഫിയും വർദ്ധിപ്പിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പ്രത്യേക ഗൃഹ-സ്ഥാപന സന്ദർശനം നടത്തും.