നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം വേഗത 162 കി.മീ അമിതവേഗം ബി.എം.ഡബ്ല്യു റിപ്പോർട്ടിലും സ്ഥിരീകരിച്ചു
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടത്തിൽ അമിതവേഗം സ്ഥിരീകരിച്ച് ബി.എം.ഡബ്ല്യു സാങ്കേതിക റിപ്പോർട്ട്. അപകടത്തിന് തൊട്ടുമുമ്പ് വേഗത 162 കി.മീ ആയിരുന്നുവെന്ന് അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂൾ പരിശോധനയിൽ കണ്ടെത്തി.
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അപകടത്തിന് തൊട്ടുമുമ്പ് വേഗത 162 കി.മീ; അമിതവേഗം സ്ഥിരീകരിച്ച് ബി.എം.ഡബ്ല്യു റിപ്പോർട്ട്
അങ്കമാലി : നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം അമിതവേഗം ബി.എം.ഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനയിലും സ്ഥിരീകരിച്ചു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വേഗത 162 കി.മീ. നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, അന്വേഷണസംഘം സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്ത് കണ്ടെത്തിയ അമിതവേഗം ബി.എം.ഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിലും സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.
അപകടസ്ഥലത്തേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് കൂടുതൽ ശാസ്ത്രീയമായ പിന്തുണ നൽകുന്നതാണ് വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് ബി.എം.ഡബ്ല്യു ഇന്ത്യ ഇന്ന് (05.11.2026) അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോർട്ട്.
ബി.എം.ഡബ്ല്യു കമ്പനിയുടെ റിപ്പോർട്ട് പ്രകാരം, അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയതെന്നും വാഹനത്തിന്റെ ക്രാഷ് ഡാറ്റാ വിശകലനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ വിശകലനത്തിലൂടെ അന്വേഷണസംഘം നേരത്തെ കണ്ടെത്തിയ അമിതവേഗം വാഹനത്തിന്റെ ക്രാഷ് ഡാറ്റാ പരിശോധനയിലൂടെയും സ്ഥിരീകരിക്കപ്പെട്ടത് അന്വേഷണത്തിൽ നിർണായകമായ തെളിവാണ്. വാഹനത്തിന്റെ സാങ്കേതിക സംവിധാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾക്ക് കൂടുതൽ ശാസ്ത്രീയമായ അടിത്തറ നൽകുന്നു.
അപകടത്തിന്റെ സാഹചര്യങ്ങൾ, വാഹനത്തിന്റെ വേഗത, അപകടത്തിന് തൊട്ടുമുമ്പുള്ള ഡ്രൈവറുടെ പ്രവർത്തനങ്ങൾ, മറ്റ് പ്രതികളുടെ പങ്ക് എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ശബരിമല തീർത്ഥാടനം ഭക്ഷ്യസുരക്ഷയും കുടിവെള്ള വിതരണവും ഉറപ്പാക്കും അവലോകന യോഗത്തിൽ നിർദേശവുമായി മന്ത്രി കെ. മുരളീധരൻ
ചിന്നക്കനാൽ 301 കോളനിയുടെ സമഗ്ര വികസനം 10 പ്രധാന ശുപാർശകളുമായി ഊരുകൂട്ടം പട്ടയം ദുരുപയോഗം ചെയ്താൽ റദ്ദാക്കും
അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ
സര്ക്കാര് അഴിമതി തടയാൻ ജില്ലാ വിജിലന്സ് കമ്മിറ്റി പൊതുജനങ്ങള്ക്ക് നേരിട്ട് പരാതി നല്കാം
ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിന് ഇനി ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധം
യുവ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദ്ദിച്ച് കവർച്ച സിനിമാ താരങ്ങളായ അതുല്യ ചന്ദ്രയും ബിബിൻ പെരുമ്പള്ളിയും അറസ്റ്റിൽ