ഏലക്കായിൽ കൃത്രിമ നിറം സാംപിളുകൾ ശേഖരിച്ച് പരിശോധന ശക്തമാക്കി
ഇടുക്കിയിലെ ഏലക്ക തോട്ടങ്ങളിലും ഡ്രയറുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. കൃത്രിമ നിറം ചേർക്കുന്നുവെന്ന പരാതിയിലാണ് സാംപിളുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചത്
തോട്ടങ്ങളിലും ഡ്രയറുകളിലും മിന്നൽ പരിശോധന: ഏലക്കയിൽ കൃത്രിമ നിറം കലർത്തുന്നതായി പരാതി
ഇടുക്കി: ഏലക്കകളിൽ വ്യാപകമായി കൃത്രിമ നിറം ചേർക്കുന്നെന്ന പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിലും ഏലക്കാ തോട്ടങ്ങളിലും ഡ്രയറുകളിലും മിന്നൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് എറണാകുളം റീജിയൻ ഡെപ്യൂട്ടി കമ്മീഷണർ ആർ. രൺധീപിന്റെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക പരിശോധന.
വിപണിയിലെത്തുന്ന ഏലക്കയ്ക്ക് ആകർഷകമായ പച്ചനിറം നൽകാൻ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനയുടെ ഭാഗമായി തോട്ടങ്ങളിൽ നിന്നും ഉണക്കു കേന്ദ്രങ്ങളിൽ നിന്നും വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാംപിളുകൾ ശേഖരിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ്, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ആതിരദേവി, ശ്രീദേവി, ജോയ്സ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ