​ഫേസ് ക്രീമിനെച്ചൊല്ലി തർക്കം അമ്മയെ കമ്പിപ്പാര കൊണ്ട് വാരിയെല്ല് പൊട്ടിച്ചു

​ഫേസ് ക്രീമിനെച്ചൊല്ലി തർക്കം അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച മകൾ പിടിയിൽ

​ഫേസ് ക്രീമിനെച്ചൊല്ലി തർക്കം അമ്മയെ കമ്പിപ്പാര കൊണ്ട് വാരിയെല്ല്  പൊട്ടിച്ചു
ഫേസ് ക്രീമിനെച്ചൊല്ലി തർക്കം അമ്മയെ കമ്പിപ്പാര കൊണ്ട് വാരിയെല്ല് പൊട്ടിച്ചു

​ഫേസ് ക്രീമിനെച്ചൊല്ലി തർക്കം; അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച മകൾ പിടിയിൽ

​കൊച്ചി: ഫേസ് ക്രീം മാറ്റിവെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച മകൾ പോലീസിന്റെ പിടിയിലായി. പനങ്ങാട് കുമ്പളം തിട്ടയിൽ വീട്ടിൽ സരസുവിനെയാണ് മകൾ നിവ്യ (30) ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ നിന്നാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

​തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന ഫേസ് ക്രീം കാണാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നിവ്യ ആദ്യം സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. തുടർന്ന് ചവിട്ടി നിലത്തിട്ട ശേഷം കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ലിന് ഒടിവുണ്ട്.

​സരസുവിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഇവർ ചികിത്സയിലാണ്. സരസു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നിവ്യ മുൻപും കൊലപാതക ശ്രമം, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. വിവാഹിതയായ ഇവർ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.