ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ ഗവർണറുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. ചടങ്ങിൽ മന്ത്രിമാരും എം.പിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
മലപ്പുറം: കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം നൽകി. ഇന്ന്ഒ ക്ടോബർ 16-ന് വൈകീട്ട് നാല് മണിക്ക് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നേരിട്ടെത്തി സ്വീകരിച്ചു.
വിമാനത്താവളത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഉത്തരമേഖലാ ഐ.ജിയുടെ ചുമതല വഹിക്കുന്ന തൃശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൂടാതെ മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ്, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷൻ മമ്മദിഷ യു.കെ തുടങ്ങിയവരും വിമാനത്താവളത്തിൽ ഉപരാഷ്ട്രപതിക്ക് സ്വീകരണം നൽകാൻ എത്തിയിരുന്നു.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
എറണാകുളം ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ നിയമനം
ഗാന്ധി ചിത്രരചനാ മത്സരം കുട്ടിപ്രതിഭകൾക്ക് ജില്ലാ കലക്ടറുടെ ആദരം
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി
തുഴയെറിയാൻ ജാൻസിയും അനുമോളും പിറവം ജലോത്സവത്തിൽ ഇതാദ്യമായി വനിതാ ക്യാപ്റ്റന്മാർ