​ബത്തേരിയിൽ ചരിത്രമെഴുതാൻ പ്രകൃതി ആം ആദ്മി സ്ഥാനാർഥിയായി ട്രാൻസ്‌വിമൻ

സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി ട്രാൻസ്‌വിമനും കവിയുമായ എൻ.വി പ്രകൃതി മത്സരിക്കും. പണിയ ഗോത്ര വിഭാഗത്തിൽ നിന്നുള്ള പ്രകൃതിയുടെ സ്ഥാനാർഥിത്വം കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രമാവുകയാണ്

​ബത്തേരിയിൽ ചരിത്രമെഴുതാൻ പ്രകൃതി ആം ആദ്മി സ്ഥാനാർഥിയായി ട്രാൻസ്‌വിമൻ
​ബത്തേരിയിൽ ചരിത്രമെഴുതാൻ പ്രകൃതി; ആം ആദ്മി സ്ഥാനാർഥിയായി ട്രാൻസ്‌വിമൻ

സുൽത്താൻ ബത്തേരിയിൽ ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടി; സ്ഥാനാർഥിയായി ട്രാൻസ്‌വിമൻ എൻ.വി പ്രകൃതി

​ബത്തേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ആം ആദ്മി പാർട്ടി (AAP) സ്ഥാനാർഥിയായി കവിയും ആക്ടിവിസ്റ്റുമായ എൻ.വി. പ്രകൃതിയെ പ്രഖ്യാപിച്ചു. ഗോത്രവിഭാഗത്തിലെ പണിയ സമൂഹത്തിൽ നിന്നുള്ള ട്രാൻസ്‌വിമൻ സ്ഥാനാർഥി എന്ന നിലയിൽ പ്രകൃതിയുടെ മത്സരം രാഷ്ട്രീയ കേരളത്തിൽ വലിയ ശ്രദ്ധയാകർഷിക്കുകയാണ്.

​വയനാട്ടിൽ ചേർന്ന ആം ആദ്മി പാർട്ടി കൺവൻഷനിലാണ് പ്രകൃതിയുടെ പേര് പ്രഖ്യാപിച്ചത്. നൂൽപ്പുഴ നായ്ക്കട്ടി തേർവയൽ 'ഉന്നതി'യിൽ താമസിക്കുന്ന പ്രകൃതി, വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നിൽ നിൽക്കുന്ന വ്യക്തിത്വമാണ്. ചരിത്രത്തിൽ ബിരുദം നേടിയ ശേഷം അധ്യാപന പരിശീലന കോഴ്സും (TTC) പൂർത്തിയാക്കിയിട്ടുണ്ട്.

​പണിയ സമുദായത്തിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തി എന്ന നിലയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം നിയമസഭയിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രകൃതി പ്രതികരിച്ചു. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയം കൂടി പൂർത്തിയായ ശേഷം ദേശീയ നേതൃത്വം പ്രകൃതിയുടെ സ്ഥാനാർഥിത്വത്തിൽ ഔദ്യോഗികമായ അന്തിമ പ്രഖ്യാപനം നടത്തും.