ജനകീയ ആരോഗ്യമാതൃകയായി ഒപ്പം മെഡിക്കൽ ക്യാമ്പ് 2700 ഓളം പേർക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു

കളമശ്ശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടന്ന ഒപ്പം മെഡിക്കൽ ക്യാമ്പിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കി.

ജനകീയ ആരോഗ്യമാതൃകയായി ഒപ്പം മെഡിക്കൽ ക്യാമ്പ് 2700 ഓളം പേർക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു
ഒപ്പം മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ കണ്ണടയും ശ്രവണ സഹായിയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിതരണം ചെയ്യുന്നു.
ജനകീയ ആരോഗ്യമാതൃകയായി ഒപ്പം മെഡിക്കൽ ക്യാമ്പ് 2700 ഓളം പേർക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു
ജനകീയ ആരോഗ്യമാതൃകയായി ഒപ്പം മെഡിക്കൽ ക്യാമ്പ് 2700 ഓളം പേർക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു
ജനകീയ ആരോഗ്യമാതൃകയായി ഒപ്പം മെഡിക്കൽ ക്യാമ്പ് 2700 ഓളം പേർക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു

ജനകീയ ആരോഗ്യമാതൃകയായി 'ഒപ്പം' മെഡിക്കൽ ക്യാമ്പ്: സൗജന്യ കണ്ണടയും ശ്രവണസഹായിയും വിതരണം ചെയ്തു

​കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ജനകീയ മെഡിക്കൽ കാമ്പയിനുകളിൽ ഒന്നായി 'ഒപ്പം' മെഡിക്കൽ ക്യാമ്പ് മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കളമശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച ഒപ്പം മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള സൗജന്യ കണ്ണടകളുടെയും ശ്രവണ സഹായികളുടെയും വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മണ്ഡലത്തിലെ സാധാരണക്കാർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പിൽ ഇതുവരെ 33,700 പേർ രജിസ്റ്റർ ചെയ്യുകയും സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു. അഞ്ച് ക്യാമ്പുകളിലായി ആകെ 2,764 പേർക്കാണ് കണ്ണടകൾ വിതരണം ചെയ്യുന്നത്. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ 518 പേർക്ക് ചടങ്ങിൽ വെച്ച് കണ്ണടകൾ കൈമാറി.

​ആരോഗ്യരംഗത്തെ പ്രധാന നേട്ടങ്ങൾ:

​ശസ്ത്രക്രിയകൾ: 2,664 പേർക്ക് ഇതിനകം വിവിധ ശസ്ത്രക്രിയകൾ പൂർത്തിയാക്കി. 418 പേരുടെ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നു.

​സൗജന്യ മുട്ടുമാറ്റിവെക്കൽ: 51 പേർക്ക് സൗജന്യമായി മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി.

​പ്ലാസ്റ്റിക് സർജറി: ശാരീരിക വൈകല്യമുള്ള കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പ്ലാസ്റ്റിക് സർജറി ലഭ്യമാക്കി.

​സൂപ്പർ സ്പെഷ്യാലിറ്റി സേവനം: 22 സ്പെഷ്യാലിറ്റി ശസ്ത്രക്രിയകൾക്ക് പുറമെ എം.ആർ.ഐ സ്കാനിംഗ്, എക്സറേ പരിശോധനകളും പൂർത്തിയാക്കി.

​കളമശ്ശേരി മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും ക്യാൻസർ റിസർച്ച് സെന്ററും പൂർണ്ണമായി പ്രവർത്തനസജ്ജമായതോടെ സാധാരണക്കാർക്ക് മികച്ച ചികിത്സാ സൗകര്യമാണ് ലഭിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഏലൂർ, കളമശ്ശേരി നഗരസഭകളിലായി അഞ്ച് വെൽനസ് സെന്ററുകളും ഹോമിയോ ഡിസ്പെൻസറികളും പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യത്തെ യുനാനി ക്ലിനിക്ക് കടുങ്ങല്ലൂർ പഞ്ചായത്തിൽ ആരംഭിച്ചതായും അദ്ദേഹം കൂട്ടിചേർത്തു.

​കളമശ്ശേരി നഗരസഭാ അധ്യക്ഷൻ ജമാൽ മണക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ, കനിവ് പാലിയേറ്റീവ് കൺവീനർ മുജീബ് റഹ്മാൻ, ഏ.ആർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.