കേരളം വ്യവസായ സൗഹൃദമാകുന്നു എൻ.ഡി.ആർ സ്പേസ് വെയർഹൗസിംഗ് ഹബ്ബ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
കേരളത്തിലെ വ്യവസായ മേഖലയിലെ മാറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ സംരംഭങ്ങളെന്ന് മന്ത്രി പി. രാജീവ്. ആലുവയിലെ അത്യാധുനിക വെയർഹൗസിംഗ് ഹബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വ്യവസായ മേഖലയിൽ വലിയ മാറ്റം; പുതിയ സംരംഭങ്ങൾ അതിന്റെ പ്രതിഫലനം: മന്ത്രി പി. രാജീവ്
ആലുവ: കേരളത്തിലെ വ്യവസായ മേഖലയിൽ ദൃശ്യമാകുന്ന ഗുണപരമായ മാറ്റങ്ങളുടെ തെളിവാണ് സംസ്ഥാനത്തേക്ക് എത്തുന്ന പുതിയ സംരംഭങ്ങളെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ആലുവ ചുണങ്ങംവേലിയിൽ എൻ.ഡി.ആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ഒന്നാം ഘട്ടമായ 'എൻ.ഡി.ആർ സ്പേസ് വെയർഹൗസിംഗ് ഹബ്ബ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരും വ്യവസായ സമൂഹവും ഒത്തൊരുമിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ്. 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി'ൽ ഒപ്പുവെച്ച സുപ്രധാന പദ്ധതികളിൽ ഒന്നാണ് എൻ.ഡി.ആർ ഗ്രൂപ്പിന്റെ ഈ വെയർഹൗസിംഗ് ഹബ്ബെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിക്ഷേപ പദ്ധതികളിൽ വൻ പുരോഗതി
സമ്മിറ്റിൽ ഒപ്പുവെച്ച താത്പര്യപത്രങ്ങളിൽ 40 ശതമാനത്തോളം പദ്ധതികൾക്കായി ഇതിനോടകം സ്ഥലം അനുവദിച്ചു കഴിഞ്ഞു. ഇതിൽ 55,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പൂർത്തിയാകുകയോ അന്തിമഘട്ടത്തിൽ എത്തുകയോ ചെയ്തിട്ടുണ്ട്. സമ്മിറ്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇതിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കായി സമർപ്പിച്ചിരുന്നു. ദാവോസ് ഉച്ചകോടിയിലൂടെ ലഭിച്ച 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ മേഖലയിലെ ഉണർവ്
പെരുമ്പാവൂരിലെ റെയോൺസിന്റെ ഭൂമിയിൽ കെയ്ൻസ് ടെക്നോളജി പ്രവർത്തനം ആരംഭിച്ചത് വലിയ നേട്ടമാണ്. ആദ്യ ഘട്ടത്തിൽ തന്നെ 100 പേർക്ക് തൊഴിൽ നൽകാൻ സാധിച്ചു. വരും ഘട്ടങ്ങളിൽ ആൽഫ, ബീറ്റ, ഗാമ ടവറുകൾ പൂർത്തിയാകുന്നതോടെ അയ്യായിരത്തോളം പേർക്ക് കൂടി ജോലി ലഭിക്കും. ഇത്തരം സംരംഭങ്ങൾ കൂടുന്നതോടെ ലോജിസ്റ്റിക്സ് മേഖലയിൽ തൊഴിൽ സാധ്യത വർധിക്കുമെന്നും, ഇതിനായി കെ.എസ്.ഇ.എസ്, അസാപ് എന്നിവ വഴി പ്രത്യേക കോഴ്സുകൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, വാർഡ് കൗൺസിലർ എൽസി ജോസഫ്, എൻ.ഡി.ആർ എം.ഡി അമൃതേഷ് റെഡ്ഡി, സി.ഇ.ഒ രാജ് ശ്രീനിവാസൻ, ഏരിയ മാനേജർ തോമസ് ഡി. പൊട്ടംകുളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു
ഭരണഭാഷാ പുരസ്കാരങ്ങൾക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം
സൈബർഡോം ശക്തിപ്പെടുത്തും ട്രാഫിക്കും ദുരന്തനിവാരണവും ഇനി റോബോട്ടുകൾ നോക്കും
മാധ്യമ ലോകത്തിന്റെ കഥയുമായി ഉടുമ്പൻചോല വിഷൻ ശ്രദ്ധേയമായി ട്രെയ്ലർ
മാതൃഭാഷയും വായനയും നെഞ്ചിലേറ്റാൻ പുതുതലമുറ എബനേസർ സ്കൂളിൽ ‘മധുരമലയാളം’ സംഘടിപ്പിച്ചു
മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം 
