സ്വച്ഛതാ ഹി സേവ 2026 ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു
സ്വച്ഛതാ ഹി സേവ 2026 കാമ്പയിന്റെ എറണാകുളം ജില്ലാതല ലോഗോ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു. ഒക്ടോബർ 17 വരെ നീളുന്ന കാമ്പയിനിൽ വിപുലമായ ശുചിത്വ മാലിന്യ സംസ്കരണ പരിപാടികൾ സംഘടിപ്പിക്കും.
സ്വച്ഛതാ ഹി സേവ 2026: എറണാകുളം ജില്ലാതല ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു
കൊച്ചി: ഒക്ടോബർ 17 വരെ നീണ്ടുനിൽക്കുന്ന ഒരു മാസം നീളുന്ന 'സ്വച്ഛതാ ഹി സേവ 2026' കാമ്പയിന്റെ എറണാകുളം ജില്ലാതല ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ജനകീയ പങ്കാളിത്തത്തോടെ ശുചിത്വം ഉറപ്പാക്കുക, മാലിന്യസംസ്കരണത്തിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കുക, ഉറവിട മാലിന്യ തരംതിരിക്കലും ശാസ്ത്രീയ പരിപാലനവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ശുചിത്വ-മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടക്കും. നാല് തരത്തിലുള്ള മാലിന്യം വേർതിരിക്കൽ (4-Way Waste Segregation), പൊതുസ്ഥലങ്ങൾ ശുചീകരിക്കൽ, സീറോ വേസ്റ്റ് പരിപാടികൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ക്ലീൻ ഡ്രൈവ്, വേസ്റ്റ് ടു ആർട്, ഹരിതകർമ്മസേനയ്ക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള ആരോഗ്യ-സുരക്ഷാ പരിപാടികൾ, ശ്രമദാൻ തുടങ്ങിയ വിവിധ പദ്ധതികൾ സംഘടിപ്പിക്കും.
'ശുചിത്വം നമ്മുടെ ഉത്തരവാദിത്വം – മാലിന്യമുക്ത എറണാകുളത്തിനായി ഒരുമിച്ച്' എന്ന സന്ദേശവുമായാണ് കാമ്പയിൻ ജില്ലയിൽ മുന്നേറുന്നത്. ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഹരിതകർമ്മസേന, പൊതുജനങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം കാമ്പയിനിൽ ഉറപ്പാക്കും. ചടങ്ങിൽ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഡോ. സുമി ചെറിയാൻ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ കെ.എ അബ്ദുൽ ഗഫൂർ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മാൻകൊമ്പും എല്ലുകളുമായി ഇതരസംസ്ഥാനക്കാരനും വധശ്രമക്കേസ് പ്രതിയും പിടിയിൽ
സ്വച്ഛതാ ഹി സേവ 2026 ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു
ആത്മവിചാരണയാണ് പരിശുദ്ധതയിലേക്കുള്ള വഴിഫാ. ബോബി ജോസ് കട്ടിക്കാട്
സുനാമി പ്രതിരോധത്തിന് സജ്ജമായി വെളിയംകോട് തീരം മാതൃകയായി മോക് ഡ്രില്
വീട്ടിൽനിന്ന് വൻ വിദേശമദ്യ ശേഖരംറിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു