എട്ട് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

എടത്തലയിൽ എട്ട് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പോക്സോ കേസിൽ പ്രതി ജുനൈദിന് ആലുവ അതിവേഗ സ്പെഷ്യൽ കോടതി അഞ്ച് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.

എട്ട് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

​കൊച്ചി: എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. എടത്തല പൂക്കാട്ട് മുഗൾ പരീക്കാട്ട് വീട്ടിൽ ജുനൈദിനെയാണ് (26) ആലുവ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

​എടത്തല പോലീസ് സ്റ്റേഷനിൽ 2024 മെയ് മാസത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗ്രൗണ്ടിൽ കളിക്കാൻ പോയ പെൺകുട്ടിയെ ഗ്രൗണ്ടിനടുത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി. യമുന ഹാജരായി.