സൂര്യ ചിത്രം കറുപ്പ് മെയ് 14 ന് റിലീസ് ചെയ്യും ട്രെയിലർ പുറത്തിറങ്ങി കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാത്രി മുതൽ

റിലീസിന് മുന്നോടിയായി മേയ് 12 ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് നടക്കുന്ന പ്രീ റിലീസ് ഇവന്റിൽ സൂര്യയും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുക്കും.

സൂര്യ ചിത്രം കറുപ്പ് മെയ് 14 ന് റിലീസ് ചെയ്യും ട്രെയിലർ പുറത്തിറങ്ങി കേരളത്തിൽ അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാത്രി മുതൽ
സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന 'കറുപ്പ്' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യ-തൃഷ കൂട്ടുകെട്ട്; ആവേശം നിറച്ച് 'കറുപ്പ്' ട്രെയിലർ പുറത്തിറങ്ങി

​കൊച്ചി: തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ വമ്പൻ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി സിനിമാ ലോകം. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കറുപ്പ്' എന്ന ചിത്രത്തിന്റെ ആവേശമുണർത്തുന്ന ട്രെയിലർ പുറത്തിറങ്ങി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ മാസ് ആക്ഷൻ എന്റർടൈനർ വരുന്നത് മേയ് 14 വ്യാഴാഴ്ചയാണ് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തുന്നത്.

​രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാസ്സ് ഘടകങ്ങൾക്കും ആക്ഷനും മുൻഗണന നൽകുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു തിയേറ്റർ വിരുന്നായിരിക്കുമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.

​കേരളത്തിലെ ആരാധകർക്കായി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാത്രി 9 മണി മുതൽ ആരംഭിക്കും. ഐ.എം.പി ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. റിലീസിന് മുന്നോടിയായി മേയ് 12-ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് നടക്കുന്ന പ്രീ-റിലീസ് ഇവന്റിൽ സൂര്യയും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുക്കും.

​യുവ സംഗീത പ്രതിഭ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.