ഗുരുവായൂരപ്പന് 25 പവന്റെ സ്വർണ്ണക്കിരീടം സമർപ്പിച്ചു വഴിപാടായി നൽകിയത് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്

​ഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചു. നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് ഉച്ചപൂജയ്ക്ക് മുന്നോടിയായി കിരീടം സമർപ്പിച്ചത്.

ഗുരുവായൂരപ്പന് 25 പവന്റെ സ്വർണ്ണക്കിരീടം സമർപ്പിച്ചു വഴിപാടായി നൽകിയത് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്
ഗുരുവായൂരപ്പന് 25 പവന്റെ സ്വർണ്ണക്കിരീടം സമർപ്പിച്ചു വഴിപാടായി നൽകിയത് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്

​​ഗുരുവായൂരപ്പന് 25 പവന്റെ സ്വർണ്ണക്കിരീടം സമർപ്പിച്ചു; വഴിപാടായി നൽകിയത് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്

ഗുരുവായൂർ: മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25 പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ചു. പ്രശസ്ത ഗൃഹോപകരണ ശൃംഖലയായ നന്തിലത്ത് ഗ്രൂപ്പിന്റെ ഉടമ ഗോപു നന്തിലത്താണ് നവരത്നങ്ങൾ പതിച്ച മനോഹരമായ സ്വർണ്ണക്കിരീടം ഭഗവാന് സമർപ്പിച്ചത്.

 ഉച്ചപൂജയ്ക്ക് തൊട്ടുമുൻപായിരുന്നു ക്ഷേത്ര സോപാനത്തിൽ വെച്ച് കിരീടം സമർപ്പിക്കുന്ന ചടങ്ങുകൾ നടന്നത്. തുടർന്ന് ഈ സ്വർണ്ണക്കിരീടം ചാർത്തിയാണ് ഭഗവാന്  ഉച്ചപൂജ നടത്തിയത്. ഏകദേശം 201 ഗ്രാം 370 മില്ലിഗ്രാം തൂക്കം വരുന്ന ഈ കിരീടത്തിന് വിപണിയിൽ 30 ലക്ഷം രൂപയോളം വിലവരും.

​ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് (എക്സ്. എം.എൽ.എ), ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ. എം. രാധ, ഗോപു നന്തിലത്തിന്റെ പത്നി ഷൈനി ഗോപു എന്നിവർ സന്നിഹിതരായിരുന്നു.

​ശ്രീഗുരുവായൂരപ്പന്റെ അടിയുറച്ച ഭക്തനായ ഗോപു നന്തിലത്ത് മുൻപും ക്ഷേത്രത്തിലേക്ക് വലിയ വഴിപാടുകൾ നടത്തിയിട്ടുണ്ട്. ഇതിന് മുൻപ് അദ്ദേഹം മൂന്ന് ആനകളെയാണ് ഗുരുവായൂരപ്പന് നടയിരുത്തിയിട്ടുള്ളത്.