ഹൃദയാരോഗ്യം കാക്കാൻ മൂവാറ്റുപുഴ MCS ഹോസ്പിറ്റൽ മെയ് 31 വരെ സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ്
മൂവാറ്റുപുഴ കോ ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ (MCS Hospital) ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വാർഷികത്തോടനുബന്ധിച്ച് മേയ് 31 വരെ സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മൂവാറ്റുപുഴ MCS ഹോസ്പിറ്റൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം വർഷത്തിലേക്ക്; മേയ് 31 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ്
മൂവാറ്റുപുഴ: മൂവാറ്റുപുഴ കോ-ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ (MCS ഹോസ്പിറ്റൽ) കാർഡിയോളജി വിഭാഗം വിജയകരമായ ഒരു വർഷം പൂർത്തിയാക്കി രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി MCS ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളും സൗജന്യ മെഡിക്കൽ ക്യാമ്പും മേയ് 25 തിങ്കളാഴ്ച മുതൽ ഹോസ്പിറ്റൽ അങ്കണത്തിൽ വെച്ച് ആരംഭിച്ചു. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് മേയ് 31 വരെ നീണ്ടുനിൽക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നൂറുകണക്കിന് രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, EP Study, RFA, Rotablation, IVUS തുടങ്ങിയ അത്യാധുനിക ഹൃദയസംബന്ധമായ ചികിത്സകൾ വിശ്വസനീയമായ രീതിയിൽ ഇവിടെ നൽകാൻ സാധിച്ചിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളിൽ, ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നിരുന്ന മൂവാറ്റുപുഴക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്.
സൗജന്യ മെഡിക്കൽ ക്യാമ്പ്
മേയ് 31 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് താഴെ പറയുന്ന സേവനങ്ങൾ പൂർണ്ണമായും സൗജന്യമായി ലഭിക്കും:
വിദഗ്ദ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ
ഇ.സി.ജി (ECG)
എഫ്.ബി.എസ് (FBS - ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ)
സ്ക്രീനിംഗ് എക്കോ (Screening Echo)
ലിപ്പിഡ് പ്രൊഫൈൽ (Lipid Profile)
കാർഡിയോളജി വിഭാഗം മേധാവി ഡോ. ഷിജി തോമസ് വർഗീസ് (HOD - MBBS, DNB (G.Medicine), DNB (Cardiology)), ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സോബിൻ ഇ. ജോസഫ് (MBBS, MD, DM) എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പും ചികിത്സകളും ഏകോപിപ്പിക്കുന്നത്.
വാർഷിക ആഘോഷ ചടങ്ങുകൾ
മേയ് 25 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ വാർഷിക ആഘോഷ ചടങ്ങുകൾ ആരംഭിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി ശ്രീ. എം.എ സഹീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ശ്രീ. സുർജിത് എസ്ത്തോസ് അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ചെയർമാൻ അഡ്വ. പി.എം ഇസ്മായിൽ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ഡോ. സജേഷ് അശോകൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഓഫ് കാർഡിയോളജി ശ്രീ. ടിൻ്റുമോൻ എം. പ്രസ്തുത ചടങ്ങിൽ വിശദീകരണ പ്രസംഗം നടത്തുകയും, ശ്രീ. ബെന്നി തോമസ്, ശ്രീമതി ലിമി എബ്രഹാം എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ശ്രീവാസ് എൻ. ശർമ്മ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ വെച്ച് കാർഡിയോളജി വിഭാഗം മേധാവി ഡോ. ഷിജി തോമസ് വർഗീസ്, ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സോബിൻ ഇ. ജോസ്, പുതുതായി മുഴുവൻ സമയ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റായി ചാർജെടുത്ത ഡോ. ജോസ് ജേക്കബ് (MBBS, MD, MRCP, FIC) എന്നിവരെ ആദരിച്ചു.
നിലവിൽ കാർഡിയോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, പൾമണോളജി, ENT, പീഡിയാട്രിക്സ്, ഒഫ്താൽമോളജി, ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലായി മുപ്പതോളം വിദഗ്ദ്ധ ഡോക്ടർമാരും ഇരുനൂറിലധികം ജീവനക്കാരും ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് മാനേജ്മെൻ്റ് അറിയിച്ചു. ഹോസ്പിറ്റലിന്റെ മുന്നേറ്റത്തിന് ഇതുവരെ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായും ചെയർമാൻ അഡ്വ. പി.എം ഇസ്മായിൽ വ്യക്തമാക്കി.