സിനിമക്കുള്ളിലെ സിനിമയുടെ കഥയുമായി കടൽ മീനുകൾ
അജിത് സുകുമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന കടൽ മീനുകൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രൈലർ ലോഞ്ചും പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു.
സിനിമക്കുള്ളിലെ സിനിമയുടെ കഥയുമായി 'കടൽ മീനുകൾ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: അജിത് സുകുമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'കടൽ മീനുകൾ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രൈലർ ലോഞ്ചും പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. അങ്കമാലി ഫിസാറ്റ് (FISAT) എൻജിനീയറിങ് കോളേജിൽ നടന്ന 'ഭരതം 2024' ഇന്റർ കോളേജിയേറ്റ് ഫെസ്റ്റിന്റെ വേദിയിലായിരുന്നു പ്രകാശന കർമ്മം. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് പോസ്റ്റർ പ്രകാശനം ചെയ്തു.
നൂറിലധികം കോളേജുകളിൽ നിന്നുള്ള അഞ്ഞൂറോളം കലാകാരന്മാരും നാലായിരത്തിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത വർണ്ണാഭമായ ചടങ്ങാണ് ചിത്രത്തിന്റെ ലോഞ്ചിന് വേദിയായത്. മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
സംവിധായകൻ അജിത് സുകുമാരൻ, പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ മെക്കാർട്ടിൻ (റാഫി-മെക്കാർട്ടിൻ), സംവിധായകരായ രാജീവ് രംഗൻ, സലാം ബാപ്പു, ഫാസിൽ കാട്ടുങ്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിലെ അഭിനേതാക്കൾ കൂടിയായ ഇവരെ കൂടാതെ ഗാനരചയിതാവ് സന്തോഷ് കോടനാട്, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക ശ്രേയ എസ്. അജിത് എന്നിവരും വേദിയിലെത്തി.
ചിത്രത്തിലെ 'സങ്കര ഗോത്രഭാഷാ' ഗാനം അജിത് സുകുമാരനും ശ്രേയ എസ്. അജിത്തും ചേർന്ന് വേദിയിൽ ആലപിച്ചത് പുതിയ തലമുറയിലെ വിദ്യാർത്ഥികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ജയമോഹൻ കടുങ്ങല്ലൂർ ആണ് ഈ വരികൾ രചിച്ചിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന 'കടൽ മീനുകൾ' ഉടൻ തിയേറ്ററുകളിലെത്തും.
ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, മിനിമോൾ പുന്നൂസ്, ഭാരതം കോർഡിനേറ്റർമാരായ ശ്രുതി സുരേഷ്, എബിൻ തോമസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
