ജോക്കി

മഡിക്ക് ശേഷം ഡോ പ്രഗഭാൽ മധുരയുടെ പശ്ചാത്തലത്തിൽ ജോക്കി ടീസർ പുറത്തിറങ്ങി

ജോക്കി
ജോക്കി
ജോക്കി
ജോക്കി

മഡി'ക്ക് ശേഷം ഡോ. പ്രഗഭാൽ; മധുരയുടെ പശ്ചാത്തലത്തിൽ 'ജോക്കി' വരുന്നു; ടീസർ പുറത്തിറങ്ങി

​കൊച്ചി: ഇന്ത്യയിലെ ആദ്യ മഡ് റേസിംഗ് ചിത്രമായ 'മഡി'യിലൂടെ ശ്രദ്ധേയനായ ഡോ. പ്രഗഭാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജോക്കി'യുടെ ടീസർ പുറത്തിറങ്ങി. മധുരൈ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ചിത്രം പി.കെ സെവൻ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ചെന്നൈയിൽ നടന്ന വീഥി വിരുന്നിന്റെ വാർഷികാഘോഷ വേദിയിൽ വെച്ചാണ് ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്.

​മധുരൈയുടെ ഗ്രാമീണ സംസ്കാരവും മനുഷ്യജീവിതവും പ്രമേയമാകുന്ന ചിത്രത്തിൽ, തമിഴ്‌നാടിന്റെ പരമ്പരാഗത കായിക ഇനമായ ആട് പോരാട്ടം (കെഡ സണ്ടൈ) ആണ് കേന്ദ്രബിന്ദു. 'മഡി'യിലൂടെ ശ്രദ്ധേയരായ യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ വീണ്ടും പ്രഗഭാൽ ചിത്രത്തിൽ നായകന്മാരായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. തമിഴ് താരം അമ്മു അഭിരാമിയാണ് ചിത്രത്തിലെ നായിക.

​ശക്തി ബാലാജി സംഗീതവും ഉദയകുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ശ്രീകാന്ത് ആണ് എഡിറ്റർ. ആർ.പി. ബാല ക്രിയേറ്റീവ് പ്രൊഡ്യൂസറായും എസ്. ശിവകുമാർ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പ്രമുഖ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.