കള്ളാടി മണ്ണിടിച്ചിൽ തുരങ്കപാത നിർമാണം നിർത്തിവെയ്ക്കാൻ ഉത്തരവ് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

വയനാട് കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ ശാസ്ത്രീയ നിയമ പരിശോധന നടത്തുമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ തുരങ്കപാത നിർമാണം നിർത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.

കള്ളാടി മണ്ണിടിച്ചിൽ തുരങ്കപാത നിർമാണം നിർത്തിവെയ്ക്കാൻ ഉത്തരവ് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
തുരങ്കപാത നിർമാണം താത്ക്കാലികമായി നിർത്തിവെയ്ക്കും; ശാസ്ത്രീയ-നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
കള്ളാടി മണ്ണിടിച്ചിൽ തുരങ്കപാത നിർമാണം നിർത്തിവെയ്ക്കാൻ ഉത്തരവ് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

കള്ളാടി മണ്ണിടിച്ചിൽ: തുരങ്കപാത നിർമാണം താത്ക്കാലികമായി നിർത്തിവെയ്ക്കും; ശാസ്ത്രീയ-നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് ശാസ്ത്രീയവും നിയമപരവുമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിപ്പിച്ചു. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണത്തിനായി കേന്ദ്ര സർക്കാർ നൽകിയ പാരിസ്ഥിതിക അനുമതിയിലെ കർശന വ്യവസ്ഥകൾ നിർമാണ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയാകുന്നതു വരെ തുരങ്കപാതയുടെ ഇരുവശങ്ങളിലുമുള്ള നിർമാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

​അപകടത്തിൽ കാണാതായ അഞ്ച് പേരെ കണ്ടെത്തുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നത്. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ്, ഫയർ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ നാല് സോണുകളായി തിരിഞ്ഞാണ് തെരച്ചിൽ പുരോഗമിക്കുന്നത്. കാണാതായവർക്കായി മീനാക്ഷിപുഴയിലും ശക്തമായ പരിശോധന നടത്തും. കള്ളാടിയിലുണ്ടായത് ഒരു ഒറ്റപ്പെട്ട അപകടമാണെന്നും, ഇതിന്റെ പേരിൽ വയനാട് ജില്ലയെ ഒന്നടങ്കം ബാധിച്ച രീതിയിൽ വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇത്തരം പ്രചാരണങ്ങൾ ജനങ്ങളുടെ തൊഴിലിനെയും സാധാരണ ജീവിതത്തെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​അപകട പ്രദേശത്തുണ്ടായിരുന്ന മുഴുവൻ ആളുകളെയും സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവരുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുമെന്നും നാശനഷ്ടം സംഭവിച്ചവർക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുരങ്കപാതാ നിർമാണ കരാറുകാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് അപകടസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സംയുക്തമായി പദ്ധതി തയ്യാറാക്കും.

​അപകടത്തിൽ ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബാം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി. സിദ്ദീഖ്, എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവരും പങ്കെടുത്തു.