മൂവാറ്റുപുഴയിൽ വെടിക്കെട്ടപകടം
മൂവാറ്റുപുഴയിൽ വെടിക്കെട്ടപകടം ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക്
മൂവാറ്റുപുഴയിൽ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
മൂവാറ്റുപുഴ: വാളക സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. വെടിക്കെട്ട് തൊഴിലാളിയായ മൂവാറ്റുപുഴ റാക്കാട് സ്വദേശി പാണ്ട്യേർപിള്ളിൽ രവി (70) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റാക്കാട് സ്വദേശി മരയ്ക്കാട്ടിൽ ജെയിംസിനും (50) പരിക്കേറ്റു.
പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജെയിംസിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
