മൂവാറ്റുപുഴയിൽ പുഴയിൽ വീണ് കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി സംസ്കാരം ഇന്ന്

മൂവാറ്റുപുഴ ആവോലി വള്ളിക്കടവ് കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ക്രിസിൻ, അശ്വിൻ എന്നീ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

​മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കടവ് കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പരീക്ഷപീടിക അടയ്ക്കാമുണ്ടയ്ക്കൽ ബിനുവിന്റെ മകൻ ക്രിസിൻ (17), വാഴക്കുളം വെട്ടിക്കാട്ടുകുടിയിൽ സന്തോഷിന്റെ മകൻ അശ്വിൻ വി. എസ് (17) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

​ഞായറാഴ്ച വൈകുന്നേരം ആറംഗ സംഘത്തോടൊപ്പമാണ് വിദ്യാർത്ഥികൾ വള്ളിക്കടവ് കടവിൽ കുളിക്കാനിറങ്ങിയത്. ശക്തമായ അടിഒഴുക്കുള്ള ഭാഗത്ത് മൂന്ന് പേർ അപകടത്തിൽപ്പെട്ടെങ്കിലും ഒരാൾ നീന്തി രക്ഷപ്പെട്ടു. ക്രിസിനും അശ്വിനും ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിശമന സേനയുടെയും സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ നടത്തിയ നീണ്ട തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

​മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അശ്വിൻ വി. എസിന്റെ സംസ്കാരം വാഴക്കുളം കല്ലൂർക്കാട് റൂട്ടിലുള്ള വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം ഇന്ന് (20-04-2026, തിങ്കൾ) വൈകിട്ട് 3.30-ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ നടക്കും.

​മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്കൂബ ഡൈവർമാരും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.