27 വീടുകളുടെ താക്കോൽദാനം നാളെ മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും
വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് ഉന്നതിയിൽ പുനരധിവാസ പദ്ധതി പ്രകാരം പൂർത്തീകരിച്ച 27 വീടുകൾ മന്ത്രി എ.പി അനിൽകുമാർ നാളെ ഗുണഭോക്താക്കൾക്ക് കൈമാറും.
വെള്ളമുണ്ടയിൽ പുനരധിവാസ പദ്ധതി: 27 വീടുകളുടെ താക്കോൽദാനം നാളെ മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും
വയനാട്: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് ഉന്നതിയിൽ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നാളെ (ജൂലൈ 20) നടക്കും. രാവിലെ ഒൻപതിന് വെള്ളമുണ്ട എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറും.
പ്രകൃതിക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റവന്യൂ, ട്രൈബൽ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 27 വീടുകളാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.
ചടങ്ങിൽ എം.എൽ.എ ഉഷ വിജയൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സബ് കളക്ടർ അതുൽ സാഗർ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. കമർ ലൈല തുടങ്ങിയവർ സംബന്ധിക്കും.
ആലുവയിൽ വിവിധ മോഷണ കേസുകൾ 7 പേർ അറസ്റ്റിൽ
ദസറ കണ്ണൂരിന്റെ യശസ്സുയർത്തുന്ന ആഘോഷമായി മാറി മന്ത്രി സണ്ണി ജോസഫ്
ദിലീപ് ,ഉല്ലാസ് കൃഷ്ണ കൂട്ടുകെട്ട് വമ്പൻ താരനിരയുമായി ഹെനോക് , വിതരണം വേഫെറർ ഫിലിംസ്
തൂവ്വൂർ മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് മന്ത്രി എ.പി. അനിൽകുമാർ നാടിന് സമർപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ കോഴിക്കോട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
വടവുകോട് ക്ഷീര കർഷക സംഗമം 2026 സംഘടിപ്പിച്ചു വി. പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു 
