ഒളിവിൽ പോയ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

നിലമ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം കേസ് പ്രതി റിഷാദ് മോനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കുക.

ഒളിവിൽ പോയ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
റിഷാദ് മോൻ (31) എന്നയാൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

​ക്രൈം കേസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

നിലമ്പൂർ: നിലമ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം കേസ് പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം വണ്ടൂർ പി.ഓ, നായാടിക്കുന്ന് സ്വദേശി നിരവിൽ വീട്ടിൽ അലിയുടെ മകൻ റിഷാദ് മോൻ (31) എന്നയാൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

​നിലമ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 103/2026 കേസ് പ്രകാരമുള്ള അന്വേഷണത്തിലാണ് പ്രതി ഒളിവിലാണെന്ന് വ്യക്തമായത്. തന്റെ ഉടമസ്ഥതയിലുള്ള KL-46-Q-9252 നമ്പറിലുള്ള മോട്ടോർ സൈക്കിളിലാണ് പ്രതി ഒളിവിൽ പോയിട്ടുള്ളത്. പോലീസ് നാളിതുവരെ വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ശരീരവിവരങ്ങൾ:

​ഉയരം: 172 സെ.മീ

​ശരീരപ്രകൃതി: മെലിഞ്ഞത്, ഇരുണ്ട നിറം

​മുഖലക്ഷണം: നീണ്ട മുഖം, നീണ്ട മൂക്ക്, കറുത്ത മുടിയും കറുത്ത കണ്ണുകളും

​സംസാരിക്കുന്ന ഭാഷകൾ: മലയാളം, ഹിന്ദി, അറബിക്

​ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ വിവരമറിയിക്കണമെന്ന് നിലമ്പൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് അറിയിച്ചു:

​നിലമ്പൂർ പോലീസ് സ്റ്റേഷൻ: 04931-220241

​സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO): 9497987173

​സബ് ഇൻസ്പെക്ടർ (SI): 9846880411