സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരിച്ചു വിടവാങ്ങിയത് വെൽഡിങ് തൊഴിലാളിയായ ഷൈൻ
തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന വെൽഡിങ് തൊഴിലാളി മരിച്ചു. വർക്കല വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്.
സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന വെൽഡിങ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനിടെ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വർക്കല ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചത്.
വെൽഡിങ് തൊഴിലാളിയായ ഷൈനിന് കഴിഞ്ഞ ഏപ്രിൽ 18-നാണ് സൂര്യാതപമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പുറംജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്.

