പെരുമ്പാവൂരിൽ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അബ്ദുൾ റസാഖ് അറസ്റ്റിൽ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളെ ലൈംഗികമായി ഉപദ്രവിച്ച ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ. കാസർകോട് സ്വദേശി അബ്ദുൾ റസാഖിനെയാണ് പോലീസ് പിടികൂടിയത്.

പെരുമ്പാവൂരിൽ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അബ്ദുൾ റസാഖ് അറസ്റ്റിൽ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
പെരുമ്പാവൂരിൽ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അബ്ദുൾ റസാഖ് അറസ്റ്റിൽ; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.

​പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി

​പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്ത കേസിൽ യുവാവ് പോലീസ് പിടിയിൽ. കാസർകോട് മോഗ്രാൽ മലയൻ വീട്ടിൽ അബ്ദുൾ റസാഖ് (38) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

​കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂരിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളെയാണ് ലോഡിംഗ് തൊഴിലാളിയായ പ്രതി പീഡനത്തിന് ഇരയാക്കിയത്. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇയാൾ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

​പെരുമ്പാവൂർ ഇൻസ്പെക്ടർ അനിൽകുമാർ എൽ., എസ്.ഐ.മാരായ പ്രവീൺ പ്രകാശ്, എ.എസ്.ഐ.മാരായ രതീശൻ, സുബൈർ എം.ബി., സീനിയർ സി.പി.ഒ.മാരായ ജിജുമോൻ, മുഹമ്മദ് ഷാൻ, സി.പി.ഒ.മാരായ ബിന്ദു എൻ.പി., സന്ധ്യ ടി.കെ. എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.