മലയാള മനോരമ കർഷകശ്രീ പുരസ്കാരം
എഞ്ചിനീയറിങ് ബിരുദത്തിൽ നിന്ന് മണ്ണിലെ പൊന്നിലേക്ക് ഇലഞ്ഞി സ്വദേശി മോനു വർഗീസിന് കർഷകശ്രീ പുരസ്കാരം
എഞ്ചിനീയറിങ് ബിരുദത്തിൽ നിന്ന് മണ്ണിലെ പൊന്നിലേക്ക്; ഇലഞ്ഞി സ്വദേശി മോനു വർഗീസിന് കർഷകശ്രീ പുരസ്കാരം
കോട്ടയം: മലയാള മനോരമ നൽകുന്ന പതിനെട്ടാമത് കർഷകശ്രീ പുരസ്കാരം എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശി മോനു വർഗീസ് മാമ്മന് (38). രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ഈ അഭിമാന പുരസ്കാരം തേടിയെത്തുന്ന പതിനെട്ടാമത് ജേതാവാണ് മെക്കാനിക്കൽ എഞ്ചിനീയറായ ഈ യുവാവ്. ഫെബ്രുവരിയിൽ തൃശൂരിൽ വെച്ച് നടക്കുന്ന കർഷകശ്രീ കാർഷിക മേളയിൽ പുരസ്കാരം സമർപ്പിക്കും.
പഠനകാലത്ത് പിതാവ് മരിച്ചതിനെത്തുടർന്ന് അമ്മയ്‌ക്കൊപ്പം കൃഷിയിടത്തിൽ ഇറങ്ങിയതാണ് മോനു. എഞ്ചിനീയറിങ് പാസായെങ്കിലും കൃഷിയോടുള്ള അഭിനിവേശം കൈവിടാതെ കൃഷിയെ തന്റെ തൊഴിലും പാഷനുമായി മോനു തിരഞ്ഞെടുത്തു. സാങ്കേതിക വിദ്യകൾ കൃഷിയിൽ പ്രയോഗിക്കുന്നതിലും യുവതലമുറയെ മണ്ണിലേക്ക് ആകർഷിക്കുന്നതിലും മോനു വർഗീസ് മാതൃകയാണെന്ന് വിധിനിർണ്ണയ സമിതി വിലയിരുത്തി.
കേന്ദ്ര കൃഷി വകുപ്പ് മുൻ സെക്രട്ടറി ടി. നന്ദകുമാർ അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. പി. ഇന്ദിരാദേവി, മധുര സ്വാമിനാഥൻ, ബി. അശോക്, ജേക്കബ് മാത്യു എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ലഭിച്ച 117 നാമനിർദ്ദേശങ്ങളിൽ നിന്നാണ് മോനു വർഗീസ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
