​തൊണ്ടിമുതൽ തിരിമറിക്കേസ് ആന്റണി രാജുവിനെതിരെ എന്ത് തെളിവുണ്ടെന്ന് ഹൈക്കോടതി പ്രോസിക്യൂഷന് തിരിച്ചടി

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ തിരിമറിക്കേസിൽ ഹൈക്കോടതി പ്രോസിക്യൂഷനോട് തെളിവുകൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു

​തൊണ്ടിമുതൽ തിരിമറിക്കേസ് ആന്റണി രാജുവിനെതിരെ എന്ത് തെളിവുണ്ടെന്ന് ഹൈക്കോടതി പ്രോസിക്യൂഷന് തിരിച്ചടി
​തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവിനെതിരെ എന്ത് തെളിവുണ്ടെന്ന് ഹൈക്കോടതി; പ്രോസിക്യൂഷന് തിരിച്ചടി

തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവിനെതിരെ എന്ത് തെളിവുണ്ടെന്ന് ഹൈക്കോടതി; പ്രോസിക്യൂഷന് തിരിച്ചടി

​കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയുടെ നിർണ്ണായക ചോദ്യങ്ങൾ. ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയത് ആന്റണി രാജുവാണെന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. ഒരു അഭിഭാഷകൻ തന്റെ കക്ഷിക്ക് വേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം ഇതിൽ എന്ത് കുറ്റകൃത്യമാണുള്ളതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു.

​ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം കോടതിയിൽ നിന്ന് തിരിച്ചുനൽകാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകിയിരുന്നോ എന്ന കാര്യത്തിലും കോടതി വ്യക്തത തേടിയിട്ടുണ്ട്. കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് അപ്പീൽ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

​അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഒരു പൗരന്റെ മൗലികാവകാശമല്ലെന്നും, അതിനാൽ ശിക്ഷാവിധി മരവിപ്പിക്കാൻ ഇതൊരു പ്രത്യേക സാഹചര്യമായി കാണാനാവില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയും ആന്റണി രാജുവിന്റെ ഈ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.