കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ

കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുന്നതിനുള്ള മിഷൻ സമുദ്ര പദ്ധതിക്ക് തുടക്കമായി. കൊച്ചിയിൽ ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും സ്ഥാപിക്കും

കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ
ഇൻ്റർനാഷ്ണൽ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപന രേഖ മുഖ്യമന്ത്രി വി ഡി സതീശൻ പ്രകാശനം ചെയ്യുന്നു
കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ
കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ
കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ
കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ

കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുക ലക്ഷ്യം മുഖ്യമന്ത്രി വി. ഡി. സതീശൻ

  എറണാകുളം:  കേരളത്തെ സമ്പൂർണ്ണ പോർട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റാൻ ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' പദ്ധതി, വരാനിരിക്കുന്ന തലമുറയ്ക്കായി നൽകുന്ന സ്നേഹോപഹാരവും കേരളത്തിന്റെ വലിയൊരു സ്വപ്നവുമാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. ലോക മാരിടൈം ദിനാഘോഷ സമാപന സമ്മേളനം കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടൽ നമ്മുടെ അതിർത്തിയല്ല, മറിച്ച് ഭാവിയിലേക്കുള്ള വാതിലാണ്. ലോകത്തിലെ 95 ശതമാനം ചരക്ക് വ്യാപാരവും കടൽ മാർഗ്ഗമാണ് നടക്കുന്നത്. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് 31 ലോകരാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്ന മുസിരിസിന്റെ മഹത്തായ മാരിടൈം ചരിത്രം കേരളത്തിനുണ്ട്. അവിടെ നടത്തിയ പുരാവസ്തു ഖനനത്തിൽ (ആർക്കിയോളജിക്കൽ എസ്കവേഷൻ) ആധുനിക രീതികളെ വെല്ലുന്ന ടോയ്‌ലറ്റ് മാതൃകകളും അപൂർവ്വ നാണയങ്ങളും കണ്ടെത്തിയിരുന്നു. ഈ ചരിത്രപരമായ സവിശേഷതകളെയും 600 കിലോമീറ്റർ നീളമുള്ള കടൽതീരത്തെയും പ്രയോജനപ്പെടുത്തി കേരളത്തെ ഒരു പൂർണ്ണ 'പോർട്ട് സിറ്റി'യാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, 18 മിനി തുറമുഖങ്ങൾ (കോട്ടയത്തെ ഇൻലാൻഡ് പോർട്ട് ഉൾപ്പെടെ), കണ്ടെയ്നർ സ്റ്റേഷനുകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് വികസനം സാധ്യമാക്കും. അന്താരാഷ്ട്ര സമുദ്രപാതയോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന വിഴിഞ്ഞം പോർട്ട് പൂർണ്ണ സജ്ജമാകുന്നതോടെ വലിയ മദർ വെസ്സലുകൾ എത്തുകയും, സിംഗപ്പൂർ, കൊളംബോ എന്നിവിടങ്ങളിലെ ബിസിനസ് വിഴിഞ്ഞത്തേക്ക് വരികയും ചെയ്യും. ലോജിസ്റ്റിക്സ്, കണ്ടെയ്നറൈസേഷൻ, ബ്ലൂ ഇക്കോണമി എന്നിവയിലൂടെ കാർഷിക ഉൽപ്പന്നങ്ങൾ, റബ്ബർ, നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ, സീ ഫുഡ് തുടങ്ങിയവയ്ക്ക് മൂല്യവർധന നൽകി കയറ്റുമതി വർദ്ധിപ്പിക്കും. ഫിലിപ്പീൻസിൽ ചക്കച്ചുള മൂല്യവർദ്ധിത ഉൽപ്പന്നമാക്കി മാറ്റിയ ശേഷം വിൽക്കുന്നത് പോലെ, നമ്മുടെ നാട്ടിലെ വിഭവങ്ങളെയും ആഗോള വിപണിയിൽ എത്തിക്കാൻ മിഷൻ സമുദ്ര വഴി സാധിക്കും.

റോഡുകളിലെ ഗതാഗതത്തിരക്ക് 50% വരെ കുറയ്ക്കാൻ കടൽ വഴിയുള്ള ചരക്കുനീക്കത്തിലൂടെ സാധിക്കും. കുറഞ്ഞ ചെലവിൽ അപായസാധ്യതയുള്ള വസ്തുക്കൾ എണ്ണ, ഗ്യാസ് എന്നിവ കടലിലൂടെ കൊണ്ടുപോകാം. ടൂറിസം മേഖലയുടെ വികസനത്തിനായി കൊച്ചിയിലും കോഴിക്കോടും ക്രൂയിസ് ടെർമിനലുകൾ ആരംഭിക്കും. കൊച്ചിയിൽ നിന്ന് ദുബായ്, ഗോവ എന്നിവിടങ്ങളിലേക്കും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയും ക്രൂയിസ് ഷിപ്പിംഗ് സർവീസുകൾ നടത്താൻ പദ്ധതിയുണ്ട്. ഇതിനെ സംസ്ഥാനത്തെ 44 നദികളുമായും (റിവർ ക്രൂയിസ്) നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കും.

കൂടാതെ, കൊച്ചിൻ പോർട്ടിനടുത്ത് ഒരു അന്താരാഷ്ട്ര ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ സിയാൽ (CIAL) ബോർഡ് വഴി ആരംഭിച്ചുകഴിഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ കാർഗോ ശേഷി ഒന്നേകാൽ ലക്ഷം ടണ്ണിൽ നിന്ന് അഞ്ചുലക്ഷം ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഓഷ്യനേറിയവും, അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയവും കൊച്ചിയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ക്യൂറേറ്ററെ ഉൾപ്പെടുത്തിയായിരിക്കും മ്യൂസിയം നിർമ്മിക്കുക. പ്രകൃതിദത്തമായ പാരിസ്ഥിതിക വ്യവസ്ഥ തകരാറിലാക്കാതെ പ്ലാന്റേഷൻ ടൂറിസത്തിന് കൂടുതൽ അനുമതി നൽകുകയും, സൗത്ത് ഈസ്റ്റ് ഏഷ്യൻ ഫലവർഗ്ഗങ്ങളായ അവക്കാഡോ, റംബുട്ടാൻ, ദുരിയാൻ തുടങ്ങിയവ ഉൽപ്പാദിപ്പിച്ച് മൂല്യവർദ്ധന നടത്തി കയറ്റുമതി ചെയ്യുകയും ചെയ്യും. കൂടാതെ ആരോഗ്യ മേഖലയിൽ ഡെന്റൽ ഡിവൈസസ് നിർമ്മാണ പാർക്കുകളും ആരംഭിക്കും.

തുറമുഖ, വിമാനത്താവള വികസനങ്ങൾക്കായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരമാവധി ഭൂമി ഏറ്റെടുക്കാൻ ഗവൺമെന്റ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാരിടൈം ലോയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും ആർബിട്രേഷനുമായി കൊച്ചിയിൽ ഒരു 'അഡ്മിറാൽറ്റി കോർട്ട്' സ്ഥാപിക്കും. മാരിടൈം ലോ, മാരിടൈം ഹിസ്റ്ററി, ലോജിസ്റ്റിക്സ്, ഇൻഷുറൻസ് എന്നിവ പഠിക്കുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു അക്കാദമിയും വികസിപ്പിക്കും. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കും.

ഇനിമുതൽ എല്ലാ വർഷവും ജൂൺ 19 'കേരള മാരിടൈം ഡേ' ആയി ആഘോഷിക്കാനും, വിദേശ നിക്ഷേപകരെ പങ്കാളികളാക്കിക്കൊണ്ട് വാർഷിക 'മാരിടൈം കോൺക്ലേവ്' നടത്താനും തീരുമാനിച്ചു. പദ്ധതികളുടെ പുരോഗതിയും, എത്ര തുകയുടെ നിക്ഷേപം വന്നു, എത്ര പേർക്ക് തൊഴിൽ ലഭിച്ചു എന്നതും വ്യക്തമാക്കുന്ന വാർഷിക റിപ്പോർട്ടിംഗ് നടപ്പിലാക്കും.

കേരളത്തിൻ്റെ തുറമുഖ ചരിത്രവും മത്സ്യബന്ധന പാരമ്പര്യവും സമുദ്ര ഗവേഷണവും ഉൾപ്പെടെയുള്ള സമഗ്രമായ സമുദ്ര പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കുകയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ അംഗീകരിച്ച ഇൻ്റർനാഷണൽ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപന രേഖയുടെയും ലോഗോയുടെയും പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. മാരിടൈം മേഖലയിൽ സമഗ്ര പ്രവർത്തനം കാഴ്ചവെച്ച വിവിധ വകുപ്പുകൾക്ക് മിഷൻ സമുദ്ര അംഗീകാരം മുഖ്യമന്ത്രി കൈമാറി.

ചടങ്ങിൽ ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കേരളം മാരിടൈം മേഖലയിൽ കൈവരിക്കുന്ന ഈ മുന്നേറ്റത്തെ ലോകമൊട്ടാകെ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തീരദേശ മേഖലയുടെ വികസനത്തിലൂടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തെ സംബന്ധിച്ചിടത്തോളം മാരിടൈം രംഗത്ത് അനന്തമായ സാധ്യതകളാണുള്ളതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. സാധ്യതകൾ എവിടെയൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കി അത്തരം മേഖലകളിൽ ശരിയായ നിക്ഷേപങ്ങളും വികസന പദ്ധതികളും ആവിഷ്കരിച്ച് മുന്നോട്ടുപോകാൻ കഴിഞ്ഞാൽ കേരളത്തിന് വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. മിഷൻ സമുദ്രയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും രൂപരേഖയും തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസ രംഗത്തും അതിനനുബന്ധമായി ഒട്ടനവധി മാറ്റങ്ങൾ കൊണ്ടുവരാനും അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും നമുക്ക് സാധിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും ഇടപെടലുകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ദീപക് ജോയ് എം എൽ എ മുഖ്യാതിഥിയായിരുന്നു. എം എൽ എ മാരായ അൻവർ സാദത്ത്, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, മരട് നഗരസഭ ചെയർപേഴ്‌സൺ അജിത നന്ദകുമാർ, കൗൺസിലർ സുനീല സിബി, ജില്ലാ കളക്ടർ ജി പ്രിയങ്ക, ഇന്ത്യൻ നാവികസേന ഫ്ലാഗ് ഓഫ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്‌മിറൽ സമീറ സക്സേന, ഫിഷറീസ് ഡയറക്ടർ മിസൽ സാഗർ ഭരത്, കസ്റ്റംസ് കമ്മീഷ്ണർ ഡോ. ടി ടിജു,മെർക്കൻ്റയ്ൻ കൊച്ചി മറൈൻ ഡിപ്പാർട്ട്മെൻറ് പ്രിൻസിപ്പൽ ഓഫീസർ ജെ സെന്തിൽകുമാർ, ഇന്ത്യൻ കോസ്സ്‌റ്റ് ഗാർഡ് കമാൻഡർ ഡി ഐ ജി ആശിഷ് മെഹ്റോത്ര കൊച്ചിൻ പോർട്ട് അതോറിറ്റി ഡപ്യൂട്ടി ചെയർപേഴ്പൺ സതീഷ് ഹൊന്നക്കട്ടെ, കെ എസ് ഐ എൻ സി മാനേജിംഗ് ഡയറക്ടർ ആർ ഗിരിജ, മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെറോമിക് ജോർജ്, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.