എറണാകുളം കളക്ടറേറ്റിൽ വിമുക്തഭടന്മാർക്കായി കോമൺ സർവീസ് സെന്റർ ആരംഭിച്ചു
വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും ഓൺലൈൻ സർക്കാർ സേവനങ്ങളും ക്ഷേമപദ്ധതികളും ലഭ്യമാക്കാൻ കാക്കനാട് കളക്ടറേറ്റിൽ കോമൺ സർവീസ് സെന്റർ ആരംഭിച്ചു. എ.ഡി.എം കെ. മനോജ് ഉദ്ഘാടനം ചെയ്തു.
എറണാകുളം കളക്ടറേറ്റിൽ വിമുക്തഭടന്മാർക്കായി കോമൺ സർവീസ് സെന്റർ പ്രവർത്തനമാരംഭിച്ചു
എറണാകുളം: വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിവിധ സർക്കാർ സേവനങ്ങളും ക്ഷേമപദ്ധതികളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കാക്കനാട് കളക്ടറേറ്റിൽ കോമൺ സർവീസ് സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (എ.ഡി.എം) കെ. മനോജ് നിർവ്വഹിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഓൺലൈൻ സേവനങ്ങൾ, സൈനിക ക്ഷേമ ബോർഡിന്റെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ എന്നിവ ഇനി ഈ കേന്ദ്രം വഴി വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. കളക്ടറേറ്റിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സൈനിക ക്ഷേമ ഓഫീസിന് എതിർവശത്തായാണ് പുതിയ സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ സി.ഒ. ബിജു, മറ്റ് സൈനിക ക്ഷേമ ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ എന്നിവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
