ദിലീപ് - ജഗൻ ഷാജി കൈലാസ് ചിത്രം D152 ചിത്രീകരണം പൂർത്തിയായി
ദിലീപ് - ജഗൻ ഷാജി കൈലാസ് ചിത്രം D152 ചിത്രീകരണം പൂർത്തിയായി ഇതൊരു ഇമോഷണൽ ഡ്രാമ ത്രില്ലർ
ദിലീപ് - ജഗൻ ഷാജി കൈലാസ് ചിത്രം (D152) ചിത്രീകരണം പൂർത്തിയായി; ഇതൊരു ഇമോഷണൽ ഡ്രാമ ത്രില്ലർ
കൊച്ചി: ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ (D152) ചിത്രീകരണം പൂർത്തിയായി. ഉർവ്വശി തിയേറ്റേഴ്സ്, കാക്കാസ്റ്റോറീസ് എന്നിവയുടെ ബാനറിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തൊടുപുഴയിലും കൊച്ചിയിലുമായി 60 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇപ്പോൾ 'ഫുൾ പാക്കപ്പ്' ആയിരിക്കുന്നത്.
പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിലൊരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. വിബിൻ ബാലചന്ദ്രന്റേതാണ് തിരക്കഥ.
ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ഷെല്ലി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവ്വഹിക്കുന്നു. സൂരജ് ഇ.എസ് ആണ് എഡിറ്റർ. സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈനർ), റോണക്സ് സേവ്യർ (മേക്കപ്പ്), സമീറ സനീഷ് (കോസ്റ്റ്യൂം) തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം ഉർവ്വശി തിയേറ്റേഴ്സ് തിയേറ്ററുകളിലെത്തിക്കും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
