ഉമ്മൻചാണ്ടി കുടുംബം തകർത്തു തുറന്നടിച്ച് ഗണേഷ് കുമാർ
ഉമ്മൻചാണ്ടി കുടുംബം തകർത്തു, മക്കളെ എന്നിൽ നിന്ന് അകറ്റി തുറന്നടിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ
ഉമ്മൻചാണ്ടി കുടുംബം തകർത്തു, മക്കളെ എന്നിൽ നിന്ന് അകറ്റി; തുറന്നടിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്റെ കുടുംബം തകർക്കാനും സകലതും പിടിച്ചെടുത്ത് മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി മധ്യസ്ഥത വഹിച്ചുവെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ കഴിഞ്ഞ ദിവസം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
താനുമായി ബന്ധപ്പെട്ട സോളാർ കേസ് വിവാദങ്ങളിൽ മറുപടി പറയവേയാണ് പഴയ കാര്യങ്ങൾ ഗണേഷ് കുമാർ വെളിപ്പെടുത്തിയത്. "ഒരു നല്ല കുടുംബനാഥനായിരുന്നെങ്കിൽ ഉമ്മൻചാണ്ടി ഞങ്ങളെ യോജിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം കുടുംബം തകർക്കാനാണ് ശ്രമിച്ചത്. ഈ ദുഷ്ടത്തരത്തിന് ചാണ്ടി ഉമ്മൻ മറുപടി പറയുമോ?" എന്ന് അദ്ദേഹം ചോദിച്ചു.
മന്ത്രിസ്ഥാനം തെറിച്ചത് വനഭൂമി വിട്ടുനൽകാത്തതിനാൽ
2003-ൽ താൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത് നെല്ലിയാമ്പതിയിലെ വനഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചുനൽകാൻ കൂട്ടുനിൽക്കാത്തത് കൊണ്ടാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. കുടുംബവഴക്കിന്റെ പേരിൽ രാജി ചോദിച്ചുവാങ്ങിയ ഉമ്മൻചാണ്ടി, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനം തിരിച്ചുനൽകാമെന്ന് പിതാവ് ആർ. ബാലകൃഷ്ണപിള്ളയ്ക്ക് വാക്കുനൽകിയിരുന്നു. കൊടിക്കുന്നിൽ സുരേഷിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ഉറപ്പ്. എന്നാൽ പിന്നീട് ഉമ്മൻചാണ്ടി തന്നെ ചതിക്കുകയായിരുന്നുവെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
ചാണ്ടി ഉമ്മന് മുന്നറിയിപ്പ്
ചാണ്ടി ഉമ്മൻ ഇപ്പോൾ നടത്തുന്ന ആരോപണങ്ങൾ അന്തസ്സിന് നിരക്കാത്തതാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്രിസ്ത്യൻ വിഭാഗത്തെ തനിക്കെതിരെ തിരിക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും മന്ത്രി ആരോപിച്ചു. "കൂടുതൽ പറയിപ്പിക്കരുത്, പഴയ കഥകൾ പറഞ്ഞാൽ അത് പലർക്കും അപകടകരമാകും. ആര് ആരെയാണ് ചതിച്ചതെന്ന് ജനങ്ങൾക്ക് ബോധ്യമാകും," എന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ സിബിഐയോട് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
