നാമനിർദ്ദേശ പത്രിക തള്ളിയ നടപടി ജനാധിപത്യ വിരുദ്ധം നിയമപോരാട്ടത്തിനൊരുങ്ങി ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ

സാധാരണക്കാരുടെ ശബ്ദം നിയമസഭയിൽ എത്തുന്നത് തടയാനുള്ള ഗൂഢനീക്കമാണിതെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്ത് ശക്തമായ നിയമപോരാട്ടം തുടരുമെന്നും പാർട്ടി വ്യക്തമാക്കി.

നാമനിർദ്ദേശ പത്രിക തള്ളിയ നടപടി ജനാധിപത്യ വിരുദ്ധം നിയമപോരാട്ടത്തിനൊരുങ്ങി ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ
അനില എം. കൃഷ്ണന്റെ പത്രിക തള്ളിയത് ജനാധിപത്യ വിരുദ്ധം നിയമപോരാട്ടത്തിനൊരുങ്ങി ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ

​നാമനിർദ്ദേശ പത്രിക തള്ളിയ നടപടി ജനാധിപത്യ വിരുദ്ധം; നിയമപോരാട്ടത്തിനൊരുങ്ങി ഇക്വാളിറ്റി പാർട്ടി സ്ഥാനാർത്ഥി അനില എം. കൃഷ്ണൻ

​മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലെ ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ (Equality Party of India) സ്ഥാനാർത്ഥി അനില എം. കൃഷ്ണന്റെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പാർട്ടി രംഗത്ത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പത്രിക നിരസിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സ്ഥാനാർത്ഥി അറിയിച്ചു.

​പത്രികയിൽ നിർദ്ദേശകരുടെ പേരും ഒപ്പും കൃത്യമായിരുന്നിട്ടും, വോട്ടർ പട്ടികയിലെ ഭാഗം നമ്പർ (Part Number) രേഖപ്പെടുത്തിയില്ല എന്ന നിസ്സാരമായ സാങ്കേതിക പിഴവ് ഉയർത്തിക്കാട്ടിയാണ് പത്രിക തള്ളിയത്. സൂക്ഷ്മ പരിശോധന നടക്കുന്ന സമയത്ത് തന്നെ ഈ പിഴവ് തിരുത്താൻ ആവശ്യമായ സമയം ഉണ്ടായിരുന്നുവെന്നും വെറും രണ്ട് സെക്കൻഡ് കൊണ്ട് എഴുതി ചേർക്കാവുന്ന ചെറിയൊരു കാര്യമായിട്ടും അതിന് റിട്ടേണിംഗ് ഓഫീസർ അനുമതി നൽകിയില്ലെന്നും അനില എം. കൃഷ്ണൻ ആരോപിച്ചു. വോട്ടർ പട്ടിക പരിശോധിച്ചാൽ ഉദ്യോഗസ്ഥർക്ക് തന്നെ നിഷ്പ്രയാസം കണ്ടെത്താവുന്ന വിവരമായിരുന്നു ഇതെന്ന് സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടി.

​കൂടാതെ, പത്രിക സമർപ്പിച്ച പത്ത് നിർദ്ദേശകരും ഇലക്ഷൻ ഐഡിയും മായി  തങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താൻ സ്ഥലത്ത് ഹാജരാക്കാം എന്നും പറഞ്ഞു എങ്കിലും അവരെ കാണാനോ കേൾക്കാനോ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ല. ജനപ്രാതിനിധ്യ നിയമം സെക്ഷൻ 36(4) പ്രകാരം, ഗൗരവകരമല്ലാത്ത പിഴവുകളുടെ പേരിൽ പത്രിക തള്ളാൻ പാടുള്ളതല്ല. ഇത്തരം ചെറിയ തെറ്റുകൾ തിരുത്താൻ സ്ഥാനാർത്ഥിക്ക് അവസരം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഈ നിയമപരമായ അവകാശം ബോധപൂർവ്വം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പാർട്ടി കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

 മാധ്യമപ്രവർത്തകയും ഐമ (AIAMMA) സ്ഥാപകരിൽ ഒരാളുമായി  അനില എം. കൃഷ്ണന്റെ സ്ഥാനാർത്ഥിത്വം തടഞ്ഞത് സാധാരണക്കാരുടെ ശബ്ദം നിയമസഭയിൽ എത്തുന്നത് തടയാനുള്ള ഗൂഢനീക്കമാണെന്ന് സംശയിക്കുന്നതായും പാർട്ടി നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്തുകൊണ്ട് നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരാനാണ് ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ തീരുമാനം.