പരാശക്തി

​ശിവകാർത്തികേയന്റെ പരാശക്തിക്ക് UA സർട്ടിഫിക്കറ്റ് ചിത്രം നാളെ തിയേറ്ററുകളിലേക്ക് ​

പരാശക്തി
പരാശക്തി

​ശിവകാർത്തികേയന്റെ ‘പരാശക്തി’ക്ക് U/A സർട്ടിഫിക്കറ്റ്; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

​കൊച്ചി: തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റ് നൽകി. ചിത്രം നാളെ (ശനിയാഴ്ച) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒരു പീരിയഡ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്.

​ശിവകാർത്തികേയനൊപ്പം രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് അഭിനയിക്കുന്നത്. തെലുങ്ക് താരം ശ്രീലീലയാണ് നായിക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

​ജി.വി. പ്രകാശ് സംഗീതവും രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. സുധാ കോങ്കരയും അർജുൻ നദേശനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് സുപ്രീം സുന്ദറും എഡിറ്റിംഗിന് സതീഷ് സുരിയയും നേതൃത്വം നൽകുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിൽ താരങ്ങൾ പങ്കെടുത്ത കോളേജ് പ്രൊമോഷനും പ്രസ് മീറ്റും നടന്നിരുന്നു.