സമൂഹമാധ്യമത്തിലൂടെ ആലുവ എം.എൽ.എയ്ക്ക് ഭീഷണി കുപ്രസിദ്ധ കുറ്റവാളി ജോബി അറസ്റ്റിൽ

​ആലുവ എം.എൽ.എയ്ക്ക് എതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്ത നെടുമ്പാശ്ശേരി സ്വദേശി ജോബി അറസ്റ്റിൽ. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.

സമൂഹമാധ്യമത്തിലൂടെ ആലുവ എം.എൽ.എയ്ക്ക് ഭീഷണി കുപ്രസിദ്ധ കുറ്റവാളി ജോബി അറസ്റ്റിൽ
ആലുവ എം.എൽ.എയ്ക്ക് എതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്ത നെടുമ്പാശ്ശേരി സ്വദേശി ജോബി അറസ്റ്റിൽ

ആലുവ എം.എൽ.എയ്ക്ക് എതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്ത നെടുമ്പാശ്ശേരി സ്വദേശി ജോബി അറസ്റ്റിൽ

ആലുവ: സമൂഹമാധ്യമത്തിലൂടെ ആലുവ എം.എൽ.എയ്ക്ക് എതിരെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജോബി (45) ആണ് ആലുവ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്.

​എം.എൽ.എയെ അധിക്ഷേപിച്ച് ഇയാൾ ഫേസ്ബുക്കിലൂടെ ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

​നെടുമ്പാശ്ശേരി, ചെങ്ങമനാട്, ആലുവ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

​ആലുവ സൈബർ ക്രൈം ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എ.എസ്.ഐ സലാവുദീൻ, സീനിയർ സി.പി.ഒമാരായ ടി.എ. ഷിബിൻ, ആർ. സജേഷ്, സി.പി.ഒമാരായ ജോബിൻ സെബാസ്റ്റ്യൻ, ആൽബിൻ പീറ്റർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.