അവകാശവാദങ്ങൾ തള്ളി എൽ.ഡി.എഫ് കുടമുണ്ട പാലത്തിന്റെ ജനകീയ ഉദ്ഘാടനം മുൻ എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചു

കോതമംഗലം ​എം.എൽ.എയുടെ നിലപാടിൽ പ്രതിഷേധിച്ച് കുത്തുകുഴി കുടമുണ്ടയിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ജനകീയ ഉദ്ഘാടനം മുൻ എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചു.

അവകാശവാദങ്ങൾ തള്ളി എൽ.ഡി.എഫ് കുടമുണ്ട പാലത്തിന്റെ ജനകീയ ഉദ്ഘാടനം മുൻ എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചു
കുത്തുകുഴി കുടമുണ്ടയിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ജനകീയ ഉദ്ഘാടനം മുൻ എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചു.

​ കോതമംഗലം എം.എൽ.എയുടെ നിലപാടിൽ പ്രതിഷേധിച്ച് കുത്തുകുഴി കുടമുണ്ടയിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ജനകീയ ഉദ്ഘാടനം മുൻ എം.എൽ.എ ആന്റണി ജോൺ നിർവ്വഹിച്ചു.

കോതമംഗലം: ഷിബു തെക്കുംപുറം എം.എൽ.എയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കുത്തുകുഴി കുടമുണ്ടയിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ചു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ ആന്റണി ജോൺ നാടമുറിച്ച് ജനകീയ ഉദ്ഘാടനം നിർവ്വഹിച്ചു.

​അധികാരത്തിലെത്തി അഞ്ചുമാസം പിന്നിടുമ്പോഴും വികസന പദ്ധതികളുടെ കാര്യത്തിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് എം.എൽ.എ മുന്നോട്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

​കുടമുണ്ട പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളായ വാളൂരാൻ കുടുംബവുമായി മുൻ എം.എൽ.എ ആന്റണി ജോണിന്റെ നേതൃത്വത്തിൽ നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി 4 സെന്റോളം സ്ഥലം അപ്രോച്ച് റോഡ് നിർമ്മാണത്തിനായി കുടുംബം സൗജന്യമായി വിട്ടു നൽകി. തുടർന്ന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ അനുവദിക്കുകയും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2025 നവംബർ 5-ന് നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

​2026 സെപ്റ്റംബർ ആദ്യവാരത്തോടെ നിർമ്മാണം പൂർത്തിയായ പദ്ധതിയുടെ യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് നിലവിലെ എം.എൽ.എ വ്യാജ പ്രചാരണം നടത്തുകയാണെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു.

​നിരവധി അനാവശ്യ വിമർശനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടും 4 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകാൻ മനസ്സുകാണിച്ച വാളൂരാൻ വീട്ടിൽ പരേതനായ സെബാസ്റ്റ്യൻ വർഗീസ്, ചിന്നമ്മ സെബാസ്റ്റ്യൻ ദമ്പതികൾക്കും മക്കളായ ജോസ് ജെ. വാളൂരാൻ, ജോർജ് ജെ. വാളൂരാൻ എന്നിവർക്കും ഉദ്ഘാടന പ്രസംഗത്തിൽ ആന്റണി ജോൺ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

​ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്, കവളങ്ങാട് ഏരിയ സെക്രട്ടറി എ.എ. അൻഷാദ്, പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം.എം. ബക്കർ, സി.പി.ഐ ലോക്കൽ സെക്രട്ടറി എം.എസ്. അലിയാർ, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, വാരപ്പെട്ടി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹൻ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സിബി മാത്യു, പല്ലാരിമംഗലം ഗ്രാമപഞ്ചായത്തംഗം ഹക്കിം ഖാൻ, റിയാസ് തുരുത്തേൽ, ഷിജീബ് സൂപ്പി എന്നിവർ സംസാരിച്ചു.