മുതിർന്ന പൗരന്മാർക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കണം ഹൈബി ഈഡൻ എം.പി
എറണാകുളം ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണം 2026 ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വയോജന പ്രതിഭകളെ ആദരിച്ചു.
അന്താരാഷ്ട്ര വയോജന ദിനാചരണം: മുതിർന്ന പൗരന്മാർക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കണം - ഹൈബി ഈഡൻ എം.പി
കൊച്ചി: വയോജനങ്ങളുടെ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഹൈബി ഈഡൻ എം.പി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച 'അന്താരാഷ്ട്ര വയോജന ദിനാചരണം 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ വസന്തകാലം മുഴുവൻ നാടിനും കുടുംബത്തിനും വേണ്ടി മാറ്റിവെച്ച മുതിർന്ന പൗരന്മാർക്ക് അർഹമായ കരുതലും സംരക്ഷണവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും എം.പി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ്, എറണാകുളം ജില്ലാ പഞ്ചായത്ത്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഉമാ തോമസ് എം.എൽ.എ മുഖ്യാതിഥിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വയോജന പ്രതിഭകൾക്ക് ആദരം
വിവിധ മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാരായ പ്രേമചന്ദ്രൻ (സ്പോർട്സ്), പി.എ. പുരുഷൻ (നാടൻ പാട്ട്), വർഗീസ് വാഴൂർ (പരിസ്ഥിതി പ്രവർത്തകൻ), ടി.എൻ. മണി (കായികം), ഇ.വി. നാരായണൻ വെങ്ങോല (കായികം), സലീന (സാമൂഹ്യ സേവനം) എന്നിവരെ ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തികളായ ജി.പി. സ്റ്റീഫൻ, ലീല ദാമോദരൻ എന്നിവരെയും പ്രത്യേകമായി ആദരിച്ചു.
തുടർന്ന്, 'ആരോഗ്യകരമായ വാർദ്ധക്യത്തിന്റെ അഞ്ച് തൂണുകൾ' എന്ന വിഷയത്തിൽ റോളൻസ് ട്രെയിനിംഗ് സെന്റർ ചീഫ് കൺസൾട്ടന്റും സൈക്കോളജിസ്റ്റുമായ ഡോ. വിപിൻ വി. റോളൻ ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ വയോമിത്രം ഗ്രൂപ്പുകളിൽ നിന്നെത്തിയ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസിയ റഹ്മത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. മുക്താർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി. സഞ്ജയൻ എന്നിവരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും ജില്ലാ വയോജന കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.
സഫാരി പാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും മന്ത്രി ഒ ജെ ജനീഷ്
മുതിർന്ന പൗരന്മാർക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കണം ഹൈബി ഈഡൻ എം.പി
ഓപ്പറേഷൻ തെളിമ 16 ഹോട്ടലുകൾ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
പോക്സോ കേസ് 67 കാരന് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു
കാറിന്റെ ഹെഡ്ലൈറ്റ് ഡിം ചെയ്തില്ല ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദ്ദിച്ചു, 4 പേർ പിടിയിൽ
നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു